വിസ്മൃതിയിലേക്ക് ..!!
പുലരുന്നുണ്ടാഴങ്ങൾ തേടുന്നുണ്ട് പകൽ കിനാക്കൾ പടി യിറങ്ങും വരെ ആടി തിമിർക്കുന്നുണ്ട് പൂര പടപ്പെരുക്കങ്ങൾ അറിയാതെയോരോ തൊട്ടകലുന്നുണ്ട് ചക്രവാളചരുവിലെത്തി നിൽക്കുന്ന ചെഞ്ചുവപ്പാർന്ന മോഹങ്ങളുടെ ഭാണ്ഡവുമായ് വരുമെന്ന് വിട പറഞ്ഞു സ്വപ്‌നങ്ങൾ തന്ന് ആഴങ്ങളിലേക്ക് ഇറങ്ങുന്നുണ്ട് നിത്യം വന്നു പുഞ്ചിരി പൂനിലാവ് പൊഴിച്ച് പാർവ്വണം വിളമ്പി ആലോലമാടുന്നുണ്ട് മൂളിപ്പാട്ടുമായ് രാക്കാറ്റ് മന്ദം മന്ദം ഉറങ്ങിയുണർത്തുന്നു ജീവിത സുഖ ദുഃഖ കടലിലൂടെ മറുതീരം കാണാ ശാന്തി തീരങ്ങളിലേക്കു അവസാനം ഒരു മന്ദസ്മിതം ചുണ്ടുകളിൽ നിറച്ചകലുന്നുവല്ലോ വിസ്മൃതിയിലേക്ക് ..!!