എല്ലാം എല്ലാമിവിടെ ഉണ്ടല്ലോ ...!!

എല്ലാം എല്ലാമിവിടെ ഉണ്ടല്ലോ ...!!

സ്വപ്‌നങ്ങള്‍ തന്നു അടിമകളാക്കി
സ്വര്‍ലോകത്തിന്‍ നുണ കഥകളെല്ലാം
സ്വാദോടെ വച്ചു വിളമ്പി തന്നേറെ
സ്വര്‍ണ്ണ വര്‍ണ്ണ മാന്‍ പേടകാട്ടിതന്നു

കൊല്ലും കൊലയുമൊക്കെ നടത്തിച്ചു
കൊല്ലാതെ കൊന്നു കരയിലിട്ട മീന്‍ പോലെ
കൊണ്ടിട്ടും പഠിക്കാതെ കേഴുന്നു അയ്യോ ..
കാണുക അറിയുക നീ അക കണ്ണാല്‍

എല്ലാം എല്ലാമിവിടെയല്ലോ ....
എല്ലാം നാം പാര്‍ക്കുന്നിടത്തല്ലോ
എഴുവര്‍ണ്ണങ്ങളും ചേര്‍ന്നാലൊരു നിറമല്ലോ
എഴാകലാമെല്ലാരുമറിയുന്നില്ലയീ സത്യം ...

ഞെട്ടറ്റു വീഴും ഞാവല്‍പ്പഴങ്ങളും
ഞാന്നു കളിക്കും കിളികളും
ഞാനും നിങ്ങളും ചെര്‍ന്നുവസിക്കുന്നിടത്തല്ലോ
ഞാനറിയും സ്വര്‍ഗ്ഗ നരകങ്ങള ത്രയും

വരിക വരികയറിഞ്ഞു സന്തോഷത്താല്‍
വാരിപ്പുണരുക ജീവിതത്തെയൊക്കയും
വഴിതെറ്റിക്കുമീ കങ്കാണി പരിഷകളുടെ
വലയില്‍ വീഴാതെ സ്വയമറിയുകയീ ആനന്ദത്തേ ..!!

ജീ ആര്‍ കവിയൂര്‍
18.04.2018 , പ്രാതെ 5:30 am

Comments

Cv Thankappan said…
നല്ല വരികള്‍
ആശംസകള്‍ സര്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “