Posts

Showing posts from August, 2010

കണ്ടു ഞാന്‍ നിന്നെ ...............

കണ്ടു ഞാന്‍ നിന്നെ ഞാന്‍ കണ്ടു കുരമ്പേറ്റു പിടയുന്ന ക്രൗഞ്ച പക്ഷിയുടെ വേദനയില്‍ ഞാന്‍ കണ്ടു എഴുത്താണി തുമ്പിലുടെ പകര്‍ന്നു തന്ന എഴുത്തച്ചന്‍ തന്‍ കിളിപാട്ടു കേട്ടു വളര്‍ന്നു കിഞ്ചന വര്‍ത്തമാനങ്ങളുടെ മാനങ്ങള്‍ തേടി തുള്ളലിലുടെ കണ്ടു കണ്ണന്‍റെ ബാലലീലകള്‍ പകരുന്ന കര്‍ണ്ണാപമാര്‍ന്ന ഗാഥകള്‍ ഞാന്‍ കേട്ടു നയന സുന്ദര കാഴ്ച്ചക്കൊപ്പം താളം പിടിക്കുന്ന നതോന്നത വൃത്തത്തിലാര്‍ന്ന വഞ്ചിപ്പാട്ടും ഞാന്‍ കേട്ടു പൂത്തു നില്‍ക്കും ഭക്തിയുടെ നിറവില്‍ ജ്ഞാനത്തിന്‍ പാനം നടത്തുന്നതും കണ്ടു ഇമ്പമായി പാടിയുറക്കിയ ഇരയമ്മന്‍ തമ്പിയുടെ താരാട്ടു കേട്ടു വീണ പൂവിന്‍റെ രോദനത്തിലും വാസവദത്തയുടെ ദാഹിക്കുന്ന മിഴികളിലും കണ്ടു പ്രപഞ്ച സത്യങ്ങള്‍ തേടി ഉള്ളു തുറന്ന്‍ അങ്ങു പ്രേമ സംഗീതവും കേട്ടു ബധിര വിലാപങ്ങളിലുടെ വേദനയുടെ മറുപുറങ്ങളും കണ്ടു കാവിലെ പാട്ടു കേട്ട് അങ്ങു അമ്പാടിയിലേക്കു ഇടനെഞ്ചു പൊട്ടി പാടും പാട്ടുകളും കേട്ടു മാമ്പഴത്തിലുടെ നെഞ്ചു കീറി നേരിന്‍റെ പാട്ടും ഞാന്‍ കേട്ടു ചങ്കു തുളക്കും വാഴക്കുലയുടെ ഗീതികളും കേട്ടു ഇന്ന് ഞാന്‍ നാളെ നീയെന്നു പ്രതിധ്വനിക്കുന്നതും ഓ...

മഠയന്‍

കാലത്ത് കുത്തി കുറിച്ചുവച്ച കടലാസിലുടെ കണ്ണോടിച്ചു കൊണ്ട് മകള്‍ പറഞ്ഞു ഈ അച്ഛനോന്നുമേയറിയുകയില്ല കണ്ടില്ലേ കവിതയാണ് പോലും മയില്‍ പ്പീലി തുണ്ട് ,വളപ്പൊട്ടുകള്‍ , കണ്മഷി ചാന്ത് സിന്ദുരങ്ങള്‍ ഇതാര്‍ക്കു വേണം പിന്നെ ഓണ തുമ്പിയും തുമ്പയും വെയിലും നിലാവും കാട്ടുതെറ്റി മുക്കുത്തി കോളാമ്പി അരുളി ചെമ്പകം ശംഖുപുഷ്പം ഉപ്പേരി പര്‍പ്പടക പായസവും ഉഞ്ഞാലും ഇതൊക്കെ ടൂ ഓള്‍ഡ്‌ കണ്ടില്ലേ എന്‍റെ മൊബൈല്‍ ഫോണിലെ അടിപോളി വേര്‍ഡ്സിന്റെ എസ്‌ എം എസ്‌ കവിതകള്‍ "ENJOY LIFE WITH SWEET DREAMS OF KENRY CHICKEN,PIZZA,BERGER,COLA DRESS LIKE A HOLY WOOD PRETTY STARWARDS DANCE WITH FRIENDS IN THE HEAVEN OF LOVELY ORCHID FLOWERS BY SHARING SCRAP IN FACE BOOK , ORKUT TWITTERING & CHATTING WITH UN CONDITIONAL LOVE OF WORLD SEE YOU WANNA NICE OF YOU DA BYE BYE DA " സമ്മതിക്കയല്ലാതെ തലകുനിച്ചു വിഡ്ഢി ചിരി ചിരിച്ചു മടങ്ങുമ്പോള്‍ ഭാര്യയുടെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായി മോള് പറഞ്ഞത് ശരിയാണ് അച്ഛന്‍...

നാമിന്നു കാണും മലയാളം

ആറോക്കെ നൂറിനു വഴിമാറി കൊടുക്കുന്നു അതിര്‍ത്തിക്കപ്പുറം ഉള്ളവര്‍ ആവണിമാസമായാല്‍ ഉത്സാഹമായി അവര്‍ക്ക് എന്നാല്‍ ആവണി പലക പോട്ടെ ആവോളം ആര്‍ത്തി കുട്ടി ഉണ്ടിരിക്കും വിഢിപ്പെട്ടിക്കു മുന്നില്‍ അല്‍പ്പവും മെയ്യി അനങ്ങാതെ അടുക്കള അന്യമായി മമ്മിയായി ഡാഡിയായി അച്ഛനമ്മമാര്‍ക്കു ഒരുക്കുന്നു സ്നേഹ സദനങ്ങള്‍ കദനങ്ങളാക്കി അമ്മ തൊട്ടിലുകള്‍ക്കു എണ്ണം ഏറെയാക്കി ആരവം പോഴിക്കും മലനാടിന്നു ആവോളം ലഹരി പാനം നടത്തിയവര്‍ ആഘോഷമാക്കുന്നു ഓണമേകുന്ന ഓര്‍മ്മയിലവരിന്നു ആനല്ല നാളിന്റെ ഓര്‍മ്മ പുതുക്കുന്നു അതിര്‍ ഭാഷകള്‍ വളരുമ്പോള്‍ തളരുന്നു അമ്മ മൊഴിയിന്നു അടര്‍ത്തി മാറ്റി ആംഗലേയത്തിനു വഴി മാറ്റി കൊടുത്തിട്ടു അല്‍പ്പവും വസ്ത്രം മാത്രം ഉടുത്തവര്‍ ആശരീരിയായിട്ടു മുഴക്കുന്നു മലയാളത്തിന്‍ അസ്ഥിവരം മാന്തുന്ന കാഴ്ച ആരാലും താങ്ങുവാനകില്ല അന്യ നാട്ടില്‍ കഴിയും മലയാളത്തിന്‍ തുടുപ്പുകള്‍ക്ക് ഒട്ടുമേ

ഗാനം: പോകാതെ ...... ജീ ആര്‍ കവിയൂര്‍

നീ പോകാതെ പോകാതെ മുകിലേ നീ പെയ്യാതെ പോകാതെ മുകിലെ ഞാന്‍ കാണും സ്വപ്നങ്ങളെല്ലാം നിന്നെ കുറിച്ചുള്ളതായിരുന്നു നിന്‍വര്‍ണ്ണമെല്ലാം ചാലിച്ചു ചാലിച്ചു ഞാനങ്ങു ചിത്രം ചമച്ചു നീ പോകാതെ പോകാതെ മുകിലേ നീ യിതു കാണാതെ പോകാതെ മുകിലെ മനതാരില്‍ നിറയെ നീ പാടാനൊരുങ്ങും മുരളീ നിനാദം നിറഞ്ഞു കാണുന്നു ഞാനങ്ങു കാതോര്‍ത്ത് നില്‍ക്കും ഗോപീജനങ്ങളും പൈകിടാവും നീ പോകാതെ പോകാതെ മുകിലേ നീ യിതു കേള്‍ക്കാതെ പോകാതെ മുകിലേ ഓരോരോ പുല്‍കൊടിയും ഗോവര്‍ധനവും പിന്നെ എന്‍ മോഹങ്ങളും നീ അറിയാതെ പോകല്ലേ മുകിലേ നീ പോകാതെ പോകാതെ മുകിലേ നീ പെയ്യാതെ പോകാതെ മുകിലെ മുകിലേ മുകിലേ മുകിലേ.........................

വാഴിക്ക വീണ്ടും ...........

പാലാഴിയില്‍ വാഴും പത്മനാഭാ പരിചോടു ഞാനിന്നുണര്‍ത്തിടുന്നേന്‍ പാരിതില്‍ വന്നു ഭവിച്ച വിപത്തെല്ലാം പരിപാലിക്കുന്നതവിടുന്നുറിയാത്തതാണോ ഇന്ദ്രാദി ദേവകളൊക്കെ വന്നുണര്‍ത്താഞ്ഞോ ദരിദ്രനാം ഞാനിതാ ദുഃഖ സങ്കടങ്ങളൊക്കെ അവിടുന്നേക്കായറിയിച്ചീടാം വീണ്ടും പ്രജാതല്‍പ്പരരാം പ്രജാപതികളുടെ ദുര്‍ഭരണത്താല്‍ പോറുതി മുട്ടിടുന്നേന്‍ പിന്നെയവരുടെ ഏറാന്‍ മുളികളാം കോഴ വാങ്ങുന്നോരുദ്യോഗ വര്‍ഗ്ഗങ്ങളും കുഴഞ്ഞു നാല്‍ക്കാലി കണക്കേ നടകൊള്ളും കുതൂഹലമാം കാഴ്ച്ച കണ്ടു മനം മടുക്കുന്നേന്‍ പടി പറ്റി ജീവിത മപഹരിക്കും പടക്കിറങ്ങും കുട്ടരുടെ കുടെ മദമിളകി നടക്കുന്ന ഗജം കണക്കേ മത മത്സരാദികളാല്‍ മോഹിതരായി മനുഷ്യത്ത്വമെല്ലാം മറന്നു കഴിയുന്നേന്‍ അവിടുന്നു വീണ്ടുമാ പഞ്ചമമാം അവതരത്താല്‍ വന്നു മൂന്ന് അടികള്‍ വച്ച് ഇവരെയെല്ലാമകറ്റിയങ്ങ് ആ- മഹാബലി തമ്പുരാനെ നാടു വാഴിക്ക അവിടുന്നു വീണ്ടും ഒരു അറുതി വരും വരെ

ഓര്‍മ്മകള്‍

നടുക്കങ്ങള്‍ മാത്രമായി ഒടുക്കം അതിരണി പാടങ്ങളും തറവാടും നെല്ലി പലകയോളം മിറങ്ങി ചെല്ലും പാതാള കരണ്ടിക്ക് ഒപ്പം തേടുന്ന കിനാക്കളും അടിവില്ലില്‍ തളക്കും കൊറ്റുകള്‍ക്കും തമ്മില്‍ മത്സരമായ് ഒടുങ്ങിയ തായ് വഴികളിലുടെ കിട്ടിയ നാരായവും പനയോലയും തുരുമ്പിച്ച ഉറയില്ലത്ത ഉടവാളും വെട്ടു തടയാന്‍ ആകാത്ത പരിചയും വിട്ടു പരിചയമില്ലാത്ത വഴികള്‍ താണ്ടി പല നാടുകള്‍ തേടിയലഞ്ഞു വന്നു നില്‍ക്കുമ്പോള്‍ ചിതലും ചീവിടും ചേക്കേറിയ കഴുക്കോലും ഉത്തരവും അറപ്പടിയും ഉത്തരമില്ലാത്ത ചോദ്യചിനമായ് നിര്‍ത്താതെ അട്ടഹസിക്കുന്നു കഴിഞ്ഞില്ലേ നിന്റെ ഓണവും ഓണനിലാവും എന്തെ ഉണ്ണി എന്നാണ് മടങ്ങുക നിന്റെ തിരക്കുള്ള തിരകള്‍ നിറച്ച് നിറയോഴിക്കാന്‍ ഒരുങ്ങുന്ന നഗരത്തിലേക്ക് നരകത്തിലേക്ക്

നിനക്കു എന്റെ സലാം

Image
നിനക്കായി വന്നിറങ്ങാനും ഉയര്‍ന്നു പോങ്ങുവനും ഞാന്‍ തീര്‍ക്കുന്ന താവളത്തില്‍ നിന്ന് കിതപ്പോടെ പറന്നു ഉയര്‍ന്ന്‍ കാണാ കാഴചകള്‍ തേടി വരുന്നുവോ എഴുസാഗരവും പര്‍വ്വത നിരകളും പുഴകളും പച്ചില പടര്‍പ്പുകളും മരുപച്ചകളും മണലാരണ്യങ്ങളും സമൃദ്ധികളുടെ തീരങ്ങളും നീ പേറും സ്വപ്ന സഞ്ചാരികള്‍ പല ഭാഷ മത സംഹിതകള്‍ തേടുന്നവര്‍ നീ എത്ര ധന്യന്‍ ഉയര്‍ന്നു മറയുന്ന മേഘ കീറുകള്‍ക്കപ്പുറം കിനാവിന്റെ നോവ്‌ പേറുന്നവന്റെ അത്താണിയായി നിനക്ക് ഉയിര്‍ ഏകിയവന്‍ ഇരുകാലിയാം മനുഷ്യനെ എങ്കിലും ദിമാനമാര്‍ന്ന ചിന്തകള്‍ക്ക് ഉത്തരമാം വിമാനമേ !! നിനക്കു എന്റെ സലാം

മന്ദഹാസം

നശ്വരമായ ദുഖങ്ങളെ ഓര്‍മയില്‍ ഒളിപ്പിച്ചു നിഷ്കളങ്കമായ ഒരു പുഞ്ചിരി പങ്കുവെക്കാം സുഹൃത്തേ ... ************************************** എന്നെയും നിന്നെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി മറ്റൊന്നുമല്ല നിന്റെ സ്നേഹം വിതറുന്ന പുഞ്ചിരി ഒന്ന് മാത്രമാണ് സുഹൃത്തേ .... *************************************** ചിരി പുന്തോട്ടത്തിലെ ജലധാരയാണ്. ശാന്തമായ് മനസ്സില്‍ പതിച്ച് , ഓളങ്ങളാല്‍ ഇക്കിളിപ്പെടുത്തുന്നു ഓരോ ചിരിയും, അല്ലേ സുഹൃത്തേ ? ******************************************* നില്‍ക്കു പറഞ്ഞോട്ടെ ഒരു സ്പര്‍ശനവുമില്ലാതെ പടരുന്നു ഇത്. എല്ലാ അസുഖങ്ങള്‍ക്കും മറുമരുന്നാണ്. ഇത്തിരി നുകര്‍ന്ന് പോയ്കൂടെ സുഹൃത്തേ ... ****************************************** കാലത്തിനോട് ഒപ്പം ഞാനും പഠിച്ചിരിക്കുന്നു ചിരി പടര്‍ത്തുന്ന പ്രകാശത്തെ കുറിച്ച് ചിലപ്പോള്‍ ചിലരെ സന്തോഷിപ്പിക്കാനും എന്നാല്‍ ചിലപ്പോള്‍ എന്നെ തന്നെ ഒന്ന് ഉണര്‍ത്താനും ചിരിക്കാതിരിക്ക, വയ്യല്ലോ സുഹൃത്തേ....

ഓണ സ്മ്രിതികള്‍

ഓണ സ്മ്രിതികള്‍ കുഞ്ഞു തുമ്പിക്ക് ഒരു ഊഞ്ഞാലാടാന്‍ ചിങ്ങ തിരുവോണം വരവായി തുള്ളും തുമ്പിക്ക് പൂക്കളം ഒരുക്കാന്‍ പൂവിളി ഉയരുകയായി പൂവേ പോലി പൂവേ പൂവേ പോലി പൂവേ ഓണ വെയിലും പൂനിലവും ഒത്തൊരുമിച്ചു അല്ലലില്ലാതെ മാവേലി തമ്പുരാനേ വരവേല്‍പ്പിനായി മലയാളം ഒരുങ്ങുകയായി കുട്ടേട്ടനും കുട്ടേട്ടത്തിയും കുട്ടിയോളും മൂത്തശ്ശിയെ കാണുവാന്‍ വരവായി ഉപ്പിലിട്ടതിനും ഉപ്പേരിക്കും ഉപ്പ് ഉണ്ടോയെന്നു മാവിന്‍ കൊമ്പിലിരുന്നു ചോര - -കണ്ണുമായി ഉപ്പന്റെ ചോദ്യവുമായ് തുശനിലയില്‍ തുവെള്ള ചോറും ഉപ്പേരി പര്‍പ്പടക പായസം വിളമ്പുകയായ് ഉണു കഴിഞ്ഞു ഉഞ്ഞാലാടി തമ്മില്‍ കളി ചിരിയായ് ഓണത്തിനോര്‍മ്മകളൊക്കെ ഓടിയകലുകയായ്

എന്‍റെ സുഹൃര്‍ത്തുക്കള്‍ക്കായി

എന്‍റെ സുഹൃര്‍ത്തുക്കള്‍ക്കായി മെഴുകിനെയും ഉരുക്കുന്ന അഗ്നിയുമായ്‌ നില്‍ക്കുന്ന വരുടെ നടുവില്‍ ചുട്ടു പൊള്ളും മനസ്സുമായ് നിലക്കുമ്പോഴായി കണ്ടു ആ മിഴികളിലെ തിളക്കവും തണുപ്പാര്‍ന്ന ഹസ്തദാനത്തിലുടെ അറിഞ്ഞു കരങ്ങളിലെ ശക്തിയും പിന്നെ അനുഭവിച്ചറിഞ്ഞു മന്വന്തരങ്ങളായി ഞാന്‍ തേടിയലഞ്ഞ ആ സൗഹാര്‍ദ്ദത്തെ പ്രണയം തലക്കു പിടിക്കുമ്പോള്‍ കൈ പിടിച്ചു നടന്ന കുട്ടുകാരനെ മറക്കും കരയിക്കുന്നവര്‍ അടുത്തു കുടുമ്പോള്‍ ചിരിപ്പിച്ചിരുന്നവരെ ഓര്‍ക്കാതെയായ് ആകാശത്തു ഉള്ള അമ്പിളിമാമനെ കണ്ടപ്പോള്‍ തിളങ്ങുന്ന തേജസ്സാര്‍ന്ന സൂര്യനാം സുഹൃത്തിനെ മറക്കുന്നു ദുഖവും വേദനയും നിറഞ്ഞതാണ് എങ്കിലും ജീവിതത്തിന്‍റെ വീര്‍പ്പു മുട്ടലുകളില്‍ അനുഭവിക്കാത്തവര്‍ക്കു ഒട്ടുമേ അറിയാത്തതും അറിയുന്നവര്‍ക്കു മുന്നില്‍ എല്ലാം പങ്കു വെക്കുന്നവനാണ് ദൈവതുല്യനായ ഉത്തമ സുഹുര്‍ത്ത് വിട്ടുയകലുമ്പോള്‍ ദുഖവും കണ്ടുമുട്ടുമ്പോള്‍ സന്തോഷവും കണ്ണു നിറഞ്ഞു തുളുമ്പുമ്പോഴും ഉദാസീനനായ് നടന്നയകലുന്ന നേരത്തു ഒന്ന് ഞാന്‍ മനസ്സിലാക്കുന്നു മനസ്സിന്‍റെ ഭാരമിറക്കാന്‍ നീ തന്നെ അത്താണി എന്‍ സുഹൃത്തേ