Posts

Showing posts from March, 2010

ഒരു കത്ത്

എന്‍റെ പ്രിയപ്പെട്ട സുഹൃത്തേ !! ആദ്യത്തെ പരിശ്രമം പത്താം തരം കടക്കുവാനയിരുന്നു പിന്നെ ഒരു സര്‍വകലാശാല ബിരുതം നേടുവാന്‍ അതോടൊപ്പം ഒരു നല്ല ജോലിയും വിവാഹവും കുട്ടികള്‍ക്ക് ജന്മം നല്‍കി പരിപോക്ഷിപ്പിച്ചു ഒരു നല്ല നിലയിലാക്കുവാനും ഉള്ള പരിശ്രമത്തില്‍ ജോലിയില്‍നിന്നു വിരമിക്കുമ്പോഴാണ് ഓര്‍ക്കുന്നത് ജീവിക്കാന്‍ മറന്നു പോയെന്നു പണമുണ്ടാക്കാന്‍ ആരോഗ്യത്തെ മറന്നു ആരോഗ്യം വീണ്ട് എടുക്കുവാന്‍ ചിലവിടുന്നു വീണ്ടും ഏവരും ജീവിക്കുന്നു ഒരിക്കലും മരിക്കില്ല എന്ന്‍ ഓര്‍ത്തു മരിക്കുന്നു ഒരിക്കലും ജനിച്ചിട്ടില്ലാത്ത പോല്‍ അതിനാല്‍ എനിക്ക് ഭവിച്ചത് മറ്റുള്ളവര്‍ക്കും ആകരുതേയെന്നു ആഗ്രഹിച്ചു കൊണ്ട് പറയട്ടെ ജീവിക്കുക ആന്ദപൂര്‍വ്വം നന്മകളോടെ സ്നേഹത്തോടെ, സുഹുര്‍ത്ത്

വനിതാബില്‍ ചിന്തകള്‍ പ്രതികരിക്കു

ഞാന്‍ ഒരു ശ്രീ രാമനല്ല നിനക്കായി യുദ്ധം ചെയ്യാന്‍ എന്തിനു തേടണം നിനക്കായി സൗഗന്തിക പുഷ്പകം വീണ്ടും നീ എന്തിനു ആക്രോശിക്കുന്നു നീ ചപലയാണ് അപലയാണെന്ന് എന്തിനു പടപോരുതുന്നു മുപ്പതിമുന്നിനായി എന്തെ അന്‍പതല്ലേ ഉത്തമം നിന്‍ വയറ്റില്‍ നിന്നുമല്ലേ പുറം ലോകം കണ്ടത് എല്ലാവരും നിന്‍റെ മനസ്സിന്‍റെയും കണ്ണുകളുടെയും ശക്തി ഉപയുക്തമാക്കു അറിയട്ടെ ഇവര്‍ വിജയം നിന്‍റെ തന്നെ ഉണരൂ പ്രവര്‍ത്തിക്കു