Posts

Showing posts from January, 2009

അമ്മയാണ് അമ്മയാണ് കവിത ആല്‍ബം ജീ ആര്‍ കവിയൂര്‍

bx-bx067w അമ്മയാണ് അമ്മയാണ് എന്‍ കരുണതന്‍ ദീപം അമ്മയാണ് അമ്മയാണ് എന്‍ അറിവിന്‍റെ വെണ്മ അമ്മയാണ് അമ്മയാണ് എന്‍ ഉണ്മ അമ്മയാണ് അമ്മയാണ് എന്‍ നന്മ അമ്മയാണ് അമ്മയാണ് എന്‍ തെളിമ അമ്മയാണ് അമ്മയാണ് എന്‍ സ്നേഹത്തിന്‍ ഉടമ അമ്മയാണ് അമ്മയാണ് എന്‍ ഒരുമയുടെ പേരുമ അമ്മയാണ് അമ്മയാണ് എന്‍ അന്തര്‍ദാഹത്തിന്‍ തെളിനീര്‍ അമ്മയാണ് അമ്മയാണ് എന്‍ ശാന്തി തന്‍ ആധാരം അമ്മയാണ് അമ്മയാണ് എന്‍ ഹൃദയത്തിന്‍ മിടുപ്പ് അമ്മയാണ് അമ്മയാണ് എന്‍ അക്ഷര കുട്ടിന്‍റെ ഈണം അമ്മയാണ് അമ്മയാണ് എന്‍ അമൃത രാഗം അമ്മയാണ് അമ്മയാണ് എന്‍ ശക്തിതന്‍ യന്ത്രം അമ്മയാണ് അമ്മയാണ് എന്‍ മനസ്സിന്‍റെ ജാലകം അമ്മയാണ് അമ്മയാണ് എന്‍ കവിതതന്‍ ശ്രോതസ്സ് അമ്മയാണ് അമ്മയാണ് എന്‍ ആത്മാവിന്‍റെ കണിക അമ്മയാണ് അമ്മയാണ് എന്‍ ഓംകാര മന്ത്രം

കവിത ആല്‍ബം ദേശാടനകാരനൂടെ വിലാപം ജീ ആര്‍ കവിയൂര്‍

bx-bx067w ഒരു ദേശാടനകാരനാം സിബിരിയന്‍ പക്ഷിയുടെ പരാതി കൃഷി ദേവനോട്

സമയമില്ല സമയമില്ല ജീ ആര്‍ കവിയൂര്‍

bx-bx067w സമയമില്ലെനിക്ക് സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക് ഉദിച്ച് ഉയരും സൂര്യനെയും മിന്നിമറയുന്നു നക്ഷത്രങ്ങളെയും നിലാവൊളി വിതറും ചന്ദ്രനേയും മഴവില്ലിന്‍ വര്‍ണ്ണങ്ങളും മദിച്ചാടും മയില്‍ പേടയെയും മധുരമായി പാടും കുയിലിനേയും കാണുവാനും കേള്‍ക്കുവാനും ഇന്നെയെനിക്ക് സമയമില്ല എനിക്കു സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക് വീണു കിടക്കും വേദനക്കു നേരെ നീട്ടുവാന്‍ കൈകളില്ലയെനിക്ക് വിശന്നു കാലും വയറിനു അപ്പുറത്തേക്കു പായും പാച്ചിലില്‍ ബന്ധ സ്വന്തങ്ങളെ കാണുവാനും കേള്‍ക്കുവാനുമിന്നു സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക് കരയും കണ്ണുകളോപ്പുവാനും സങ്കടം കേള്‍ക്കുവാനും സഹജീവികള്‍ക്കൊരു പുഞ്ചിരിയും ഹസ്ത ദാനങ്ങള്‍ക്കും സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക് സന്ധ്യകളും പുലരികളിലും സൃഷ്ടിച്ച പ്രപഞ്ച സൃഷ്ടാവിനെയും പിന്നെ എന്നെ സൃഷ്ടിച്ചവരെയും കുറിച്ചൊന്നു ഓര്‍ക്കുവാനും സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക് ഹരി ശ്രീ തന്‍ ആദ്യാക്ഷങ്ങള്‍ പറഞ്ഞുതന്ന ഗുരുവിനെ സ്മരിക്കുവാനും വേദനകളെ വേരോടെ അകറ്റും വേദാന്തങ്ങളോന്നും കേള്‍ക്കുവാനും സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക് ...