എവിടെ മറഞ്ഞു നീ....
എവിടെ മറഞ്ഞു നീ....
മറഞ്ഞു പോയി നീ എവിടെ എൻ കണ്ണേ
മൗനം നിനക്കെറെ പ്രിയപ്പെട്ടതാണെന്നു
അറിയുന്നു ഞാനുമെങ്ങിനെ
മനസ്സിൻ്റെ ഉള്ളിലായ് വല്ലാത്തൊരു സങ്കടം
തീരെ മറക്കാനാവാതെ തേടി
ഓർമ്മയുടെ ഇടവഴിയിലൂടെ നീങ്ങിയ നേരം
വിരലുകൾ തഴുകിയ ദിനങ്ങൾ കനിഞ്ഞു
ഒരു തീരാനോവായി കണ്ണീരും തുളമ്പുന്നു
നിനക്ക് കൊതിച്ച ഏതൊരു വേളയും
കണ്ണിൽ സൂക്ഷിക്കുമ്പോഴും അവിശ്വസനീയമായത്
മിഴികളിൽ തെളിയുന്നുമാ വസന്തകാലം
ഇനി മാത്രം ഒരു ഹൃദയത്തിന്റെ ജ്വാലയായി
ജീ ആർ കവിയൂർ
25 04 2025
Comments