"സുഖമുള്ള നോവ്"
"സുഖമുള്ള നോവ്"
പിരിയുവാൻ നേരത്ത്
പവിഴാ ധരങ്ങളിലെന്തേ
പരിഭവമോ പിണക്കമോ
പറയുക എൻ ആത്മസഖി.
പതിവായ് വന്നു നീയെൻ
മനസ്സിൻ്റെ വാതുക്കൽ
ഒളികണ്ണാൽ നൽകിയകന്നു
അനുരാഗത്തിൻ മധുര നോവ്.
പകലുകൾ രാവായ് മാറിയപ്പോൾ
അകതാരിൽ നീ തേൻ പകർന്നു
അറിയാതെ ഹൃദയമിടിപ്പേറ്റി
നീ എൻ സ്വപ്നവസന്തമായ്
നിനവായ് പടർന്നു നിന്നു നീ
നിശീഥിനിയിൽ വന്നു പോകവേ
ഞാനറിയാതെ അഴകായ്
വിരിഞ്ഞു എൻ വിരൽതുമ്പിൽ പ്രണയാക്ഷരമായി.
ജീ ആർ കവിയൂർ
27 04 2025
Comments