ഏകാന്ത ചിന്തകൾ – 151
ഏകാന്ത ചിന്തകൾ – 151
പരിഹാരമുളളത് നമ്മൾ നേരിടാം
ഭയമെന്തിനാ, വഴി ഉണ്ട് കടക്കാൻ
ഭാരം വഹിച്ച് തളരേണ്ടതുമില്ല
നാളെ പുതിയ പ്രതീക്ഷയാകാം
ആളുകൾ താങ്ങായിരിക്കും വഴിയിൽ
സന്തോഷം തേടി സന്ധ്യകളിലേക്കും
കണ്ണീരൊഴുക്കിയാൽ വഴികൾ നനയും
നീർത്തുള്ളികൾ പുതിയ വിത്താകാം
മാറാനാകാത്തതിനെ ഒഴിവാക്കാം
ആലോചനകൾ വൃത്തിയാക്കാം
ദുഃഖം വെറുതെയാകുമ്പോൾ പോകും
പ്രശ്നങ്ങളില്ലെങ്കിൽ വളർച്ചയുമില്ല.
ജീ ആർ കവിയൂർ
10 04 2025
Comments