ഗെത്സെമനി – സമർപ്പണത്തിന്റെ ഗാനം
ഗെത്സെമനി – സമർപ്പണത്തിന്റെ ഗാനം
അന്തിമ അത്താഴത്തിൽ കാത്തിരുന്ന്
പകർന്നു ശിഷ്യർക്കായ് ശരീരമാം അപ്പം,
സ്നേഹത്താൽ രക്തമാം വീഞ്ഞു ഒഴിച്ചു
സൽക്കരിച്ചു ദൈവപുത്രനായ യേശു.
കാലുകൾ കഴുകി കരുണയിൽ
സേവകത്വത്തിന് ദീപം തെളിച്ചു,
നിശബ്ദതയിൽ നീ ആഴമായി പ്രാർത്ഥിച്ചു,
കണ്ണീരാൽ ഹൃദയം തുറന്നു,
സ്നേഹത്തിലായ് വഴികൾ തിരിഞ്ഞു,
ത്യാഗത്തിന്റെ പാതയിലായ് നീങ്ങി.
യൂദാസിന്റെ ചുംബനം കപട്യമാർന്നു
സത്യവാനെ കൈപ്പിടിയാക്കി,
ന്യായമില്ലാതെ വിധി എഴുതി
കുരിശുവഴിയിലേക്കു നയിച്ചു ക്രിസ്തുവിനെ.
മൂന്നാം ദിവസം കല്ലറ തുറന്നു,
ഈസ്റ്ററിനാൽ പുതുജീവൻ പകർന്നു.
ജീ ആർ കവിയൂർ
17 04 2025
------------------------++++--------++++-------------------
ഗെത്സെമനി:
ഗെത്സെമനി, യേശു പിതാവിനോടുള്ള തന്റെ ആത്യന്തിക സമർപ്പണം പ്രകടിപ്പിച്ച സ്ഥലം, അദ്ദേഹത്തിന്റെ മാനുഷിക വേദനയും ദൈവിക പ്രവൃത്തിയുടെ തുടക്കവും ആയിരുന്നു. ഇവിടെ അദ്ദേഹം കുരിശിന്റെ വഴിയിലേക്ക് കടന്നുപോയി.
Comments