പ്രകൃതിയുടെ അനുരാഗം
പ്രകൃതിയുടെ അനുരാഗം
പ്രകൃതിയുടെ അനുരാഗം,
സൂര്യനും സരോരൂഹവും,
കരയും കടലും,
നിലാവും നെയ്തലും,
തമ്മിൽ നിത്യബന്ധം.
പ്രകൃതിയുടെ നിയമം,
തടയാനായ് എന്തിനീ?
സ്വരവും ശ്രുതിയും ചേർന്ന്,
സംഗീതം പോലെ ശുദ്ധമായതിനെ.
മാർക്കടമുഷ്ടി ചുരുട്ടി,
കോട്ടയും മതിലും കെട്ടി,
വേലിയും തീർത്ത്,
വൃഥാ നീ നിൽക്കുന്നു.
ആകാശത്തിൻ വിരിയുന്ന,
താരകളോട് ചോദിക്കൂ,
സ്നേഹത്തിൻ ഒഴുക്കിനെ,
തടയാൻ കഴിയുമോ?
നിലാവില്ലെന്നു വച്ചാലും,
മിഴിയിൽ തെളിയും തേജസ്സ്,
ഹൃദയത്തിനകത്തുറങ്ങുന്ന,
അനുരാഗമിടിപ്പിൻ കാറ്റിനാൽ
ഒടുവിൽ ഒർക്കെ
പവനത്തിൻ താളമേറ്റു,
സ്നേഹത്തിൻ്റെ വഴികളിൽ,
വിരിയാനൊരു വേദിയല്ലോ!
ജീ ആർ കവിയൂർ
02 04 2025
Comments