പ്രാർത്ഥന
പ്രാർത്ഥന
രാമനെ മാത്രം ഭജിയട മനമേ
രാവും പകലും ഒരുപോലെ
രാത്രിയാം രാവണനകലും വരേക്കൂം
രാമനെ മാത്രം ഭജിയട മനമേ
രായും മായും ചേർന്നെന്റെ
ജഗതാധിപനെയെന്നിലെ
രായകറ്റി രമ്യമാമനുഭൂതി നൽകൂ
രാമനെ മാത്രം ഭജിട മനമേ
രാമനെ മാത്രം ഭജിയട മനമേ
രാവും പകലും ഒരുപോലെ
രാമനെ മാത്രം ഭജിയട മനമേ
രഘുനാഥനാം അവിടുത്തെ
തിരുനാമം എന്നും കേൾക്കുവാൻ
മാതാപിതാക്കൾ കൺ കണ്ട ദൈവങ്ങൾ തന്നതല്ലേ എനിക്കു നിൻ നാമം
രാമനെ മാത്രം ഭജിയട മനമേ
രാവും പകലും ഒരുപോലെ
രാമനെ മാത്രം ഭജിയട മനമേ
ജീ ആർ കവിയൂർ
(ജീ രഘുനാഥ് )
05 04 2025
Comments