വീരമരണങ്ങൾ രാജ്യത്തെ ഒന്നിപ്പിക്കുന്നു"

വീരമരണങ്ങൾ രാജ്യത്തെ ഒന്നിപ്പിക്കുന്നു" 

പടിഞ്ഞാറൻ കാറ്റിൽ പൊടിയണിയുമ്പോൾ
പടയാളികളുടെ പാദങ്ങൾ നിലം തേടുന്നു
ആകാശത്ത് പൊള്ളുന്ന ഗന്ധം
ഭയത്തിന്റെ നിറമണിയുമ്പോൾ –

നിരാശയും വേദനയും ഒന്നാകുമ്പോൾ,
നിശ്ശബ്ദമായ ഒരുക്കങ്ങൾ
പുതിയൊരു തുടക്കം,
അടഞ്ഞു പോയ ഓരോ വാതിലിലേക്കും.

മൺപുഴ കനത്ത നാളുകൾ
സ്വാതന്ത്ര്യത്തിന്റെ കനിഞ്ഞ പതാക
ഇന്നു തരംഗം പിടിക്കുന്നു —
ദു:ഖം പകരുന്ന ഒരു പുതിയ കഥ.

വീണുപോയ പൂക്കൾക്കു പകരം
പുതുതായി വിടരുന്ന പുഞ്ചിരി
മരവിപ്പിനുമപ്പുറം ഒരാശ്വാസം
രാജ്യം ഉണരുന്നു ഒറ്റകെട്ടായി…

ജീ ആർ കവിയൂർ
26 04 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ