ഏകാന്ത ചിന്തകൾ – 152

ഏകാന്ത ചിന്തകൾ – 152

ഏകാന്തമായ പാതകളിൽ
ആരെങ്കിലുമെന്നേ വിളിച്ചാൽ,
വേദനയല്ല അതിന്റെ സ്പർശം,
ഒരാശ്വാസമാകുന്നു അവരുടെ മനസ്സിൽ.

തണുത്ത രാത്രിയിലെ നിശബ്ദതയിൽ
ഒരു മെഴുകുതിരിയാകുമ്പോൾ,
വിശ്വാസത്തിന്റെ മിഴികളിൽ
സാന്ത്വനമായി പ്രകാശം പരക്കുന്നു.

അവസാന പ്രതീക്ഷയായി
നിറംകണ്ട കനൽപോലൊരു സാന്നിധ്യം,
ഓർമ്മകളിലൊരു വെളിച്ചമുണ്ടെങ്കിൽ,
അത് തന്നെയാണ് യാഥാർത്ഥ്യമായ അർഹത.

ജീ ആർ കവിയൂർ
11 04 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ