തീ ജ്വാല

തീ ജ്വാല

നീ പറഞ്ഞൊരു വാക്കിനു
ശക്തി പകരുവാൻ മൗനമായ്
ഉള്ളിലൊളിഞ്ഞു കത്തുന്ന കനൽ
ജ്വാലയായി ഉണരുന്നു വെറുതെ

ചിന്തകളിൽ ഞാൻ അറിയാതെ
പന്തങ്ങൾ ആളി കത്തുന്നു
നീളുന്നു വരികളെന്നിൽ തേടുന്നു
മനസ്സിന്റെ നടുവിൽ കനൽപാട് തീരുന്നു

ഭാവങ്ങൾ കരിഞ്ഞു തരിശായ പാടങ്ങളിൽ
വാക്കുകളുടെ അതിരുകൾ താണ്ടി
ഉണർന്നൊരു ശബ്ദം കിഴക്കാകെ പടരുന്നു
മാറ്റൊലി കൊള്ളുന്നു ചക്രവാള ചരുവിൽ

എവിടെ എൻ ആത്മാവിൻ നഷ്ടപരിഹാരം
എവിടെ നിന്നോ വന്നൊരു സന്ധ്യയിൽ
നിനവിന്റെ താപത്തിൽ കുളിരൊടുങ്ങി
വാക്കുകൾ പകരുന്നു ഓർമ്മയുടെ വിത്തുകൾ

ജീ ആർ കവിയൂർ
09 04 2025


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ