ജലത്തിൽ പ്രതിച്ഛായായ് നീ
ജലത്തിൽ പ്രതിച്ഛായായ് നീ
ജലത്തിൽ പ്രതിച്ഛായ കണ്ടുമെല്ലെ തരംഗങ്ങൾ പറഞ്ഞു നിന്റെ കഥ ഉടലാകെ വേദന, മനസിൽ വിശ്വാസം സുദാമ തേടി അലഞ്ഞു കൃഷ്ണനേ
കൈയിൽ ഒരു പിടി അവൽ മാത്രം സ്നേഹമാർന്ന വരവിന്റെ സമ്മാനം നീ കണ്ടപ്പോൾ ചിരിച്ചു സ്വീകരിച്ചു ഹൃദയത്തിൽ തുളുമ്പിയ വാക്കുകളല്ലാതൊരു സ്‌നേഹം
കണ്ണുനീർ വഴുതിയ ആ നിമിഷം നിന്റെ കാഴ്ച ഉള്ളിൽ നിറഞ്ഞു ഇന്നും ഞാൻ കാണുന്നു നിഴലായി നിന്നെ നിൻ മോഹന വദന ദർശനമാനന്ദം
ജീ ആർ കവിയൂർ
08 04 2025
Comments