ഏകാന്ത ചിന്തകൾ - 148

ഏകാന്ത ചിന്തകൾ - 148

അത്ഭുതങ്ങൾ ആവിർഭവിക്കുമ്പോൾ
ആശകളായ് വിടരുന്നു കനവുകൾ
കൈകോര്‍ക്കുമ്പോള്‍ തെളിയുന്നു വെളിച്ചം
നന്മകളെ തഴുകുന്നു ഓരോ മനവും

ചെറുതായി തുടങ്ങുന്നൊരു ചുവടുകൾ
വലിയൊരു വഴിയാകുന്ന കാലവും
മാറ്റത്തിനായ് ഉയരുന്ന ഓരോ സ്വരവും
പുതിയ ഭാവങ്ങളെയോർക്കുന്നു നാം

ഒരുമിച്ച് നടക്കുമ്പോള്‍ തോന്നുന്നു
ഇനിയൊരു ലോകം ചിറകുകളോടെ
പുതിയ ദിക്കുകളിലേക്കുള്ള മുന്നേറ്റം
നല്ല നാളെയിലേക്കുള്ള പുതിയ അദ്ധ്യായം

ജീ ആർ കവിയൂർ
09  04  2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ