ഏകാന്ത ചിന്തകൾ – 174
ഏകാന്ത ചിന്തകൾ – 174
ചൂടുള്ള കാറ്റ് ചുറ്റിപ്പറ്റുന്ന നേരം,
വെയിൽ കനക്കുന്നു, വറ്റുന്നു നീരം.
കുടിയിരുപ്പില്ലാത്തവർ വലയുന്നു,
ഒറ്റ തുള്ളിവെള്ളം തേടി ചുറ്റുന്നു.
ദൈവം നൽകിയ ജലം വിലമതിക്കണം,
ഓരോ തുള്ളിയും സംരക്ഷിക്കണം.
പതിയെ കുടിച്ചാൽ ജീവൻ കാത്തിടാം,
വൃത്തിയുള്ള വെള്ളം എല്ലാർക്കും കിട്ടണം.
നദികൾക്കും കിണറുകൾക്കും കാവൽ നല്കാം,
വൃക്ഷങ്ങൾ നട്ട് നിഴലുണ്ടാക്കാം.
ഭൂമിയെ സ്നേഹിച്ച് കാത്തു നോക്കൂ,
നമ്മുടെ വരുംകാലം അതിൽ ആശ്രിതം.
Comments