സ്മൃതികളുടെ പാതയിൽ( ലളിത ഗാനം)

സ്മൃതികളുടെ പാതയിൽ( ലളിത ഗാനം)

മിഴിനട്ടിരുന്നയെൻവാതായനപ്പടിയിൽ
മനസ്സുതുളുമ്പിയ നിമി
ഷത്തിൽനിന്നൊരു മൗനം പടരുന്നു!
(മിഴി നട്ടിരു) 
മറക്കുവാനാകുമോ
പ്രിയതേ!
പകുത്തതാംവഴികൾ,
കിനാവുകൾ.
(മറക്കുവാനാ)
(മിഴി നട്ടിരുന്ന) 

പിരിയുന്ന നേരത്ത് നീ മറഞ്ഞെങ്കിലും
കണ്ണുനീർ പടർന്നിരുന്നൂ.
(പിരിയുന്ന)
സ്മൃതികളായിന്നുമാ തേങ്ങലിന്നലകൾ
വന്നു തുളുമ്പുന്നു 
എന്നിൽ
വന്നുവിതുമ്പുന്നു.

(മിഴി നട്ടിരുന്ന) 

അന്നെനികേകിയ 
സ്നേഹത്തിൻസ്പർശനം 
തളിരിട്ടു വസന്തമായി.
(അന്നെനി)
ഓരോ സ്മൃതികളും
മാറ്റൊലികൊള്ളുന്നു
നിഴൽപോലെ നിന്നെ ഞാൻ തേടുന്നു.
(നിഴൽപോലെ)
(മിഴി നട്ടിരുന്ന)

ജീ ആർ കവിയൂർ
29 04 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ