ദുഃഖവെള്ളിയിലെ രൂപം
ദുഃഖവെള്ളിയിലെ രൂപം
ക്രൂശിലെ കഠിന വേദന സഹിച്ചുവോ കർത്തനെ
പാപികളുടെ രക്ഷയ്ക്കായ് ആത്മാവ് തന്നെ ചമച്ചു
മണിമേഖലയുള്ള സ്വർഗതലത്തിലേക്ക് പോയല്ലോ
മണ്ണിൽ പാപികളുടെ മോചനത്തിനായ് വന്ന ദൈവപുത്രാ
രക്തം ചീന്തിയ ജീവിതം പകർന്നു മനുഷ്യർക്കായ്
വാക്കുകളിൽ ശാന്തിയുടെയും സ്നേഹത്തിന്റെയും സുഗന്ധം
ക്രൂശിനു മുന്നിൽ മറിയം കരഞ്ഞു, വേദനയിൽ മുഴുകി
വിശ്വാസത്തിന്റെ ചെറുതിളക്കം തെളിയിച്ചു മനുഷ്യർക്കായ്
ദുഃഖ വെള്ളിയാഴ്ചകളെ ഗൽഗതത്തിൻ നോവുകളിൽ ഉയർന്ന ഒരു പുതു വെളിച്ചം
ഹൃദയങ്ങളിൽ ദിവ്യമായി തെളിഞ്ഞു
കാനനത്തിലാഴം സന്ധ്യയായ് പടർന്നു പാതയായി
ക്രൂശ് ഇന്നും വിശ്വാസത്തിന്റെ പ്രതീകമായ് നിലകൊള്ളുന്നു
കർത്താവേ യേശുനാഥാ...
ജീ ആർ കവിയൂർ
18 04 2025
Comments