ഏകാന്ത ചിന്തകൾ – 177
ഏകാന്ത ചിന്തകൾ – 177
കുടുംബത്തോടുള്ള ക്ഷമ, സ്നേഹത്തിന്റെ ഭാഷ
പങ്കാളികളോടുള്ള സഹനം, ആദരവിന്റെ ശബ്ദം
സ്വന്തം മനസ്സിനോടുള്ള പ്രതീക്ഷ, ആത്മവിശ്വാസത്തിന്റെ കിരീടം
ദൈവത്തോടുള്ള കാത്തിരിപ്പ്, വിശ്വാസത്തിന്റെ സൂര്യപ്രകാശം
വാക്കുകൾക്കപ്പുറം പകർന്നു നീക്കം
സഹനമെന്ന പൂവിന്‍ മധുരഗന്ധം
ഹൃദയത്തിൻറെ താളം ചേർത്ത് നമിക്കുന്നു
പ്രതീക്ഷയുടെ പാതയിൽ ഒരിടവേള
തിടുക്കമില്ലാതെ ഇഴകുന്ന സന്ദേശം
സ്നേഹത്തിൻ വിളിച്ചൊരുക്കം
വിശ്വാസം കൊണ്ടു വളരുന്ന കനിവ്
"ജീവിതത്തിന് പകരുന്നു ദിവ്യപ്രകാശം"
ജീ ആർ കവിയൂർ
29 04 2025
Comments