ഏകാന്ത ചിന്തകൾ – 173(പഹൽഗാം കണ്ണുനീർ താഴ്‌വര)
ഏകാന്ത ചിന്തകൾ – 173
(പഹൽഗാം കണ്ണുനീർ താഴ്‌വര)
പഹൽഗാമിൽ തളിർപകിൽ,
തണലിൽ നിറഞ്ഞു ഭയമിഴികൾ।
പ്രാർത്ഥനപോലും തീരാതെ,
പാവങ്ങൾ വീണു നിശ്ശബ്ദമായി।
ഉടുപ്പ് അഴിച്ചു നോക്കിയവർ,
മതം മാത്രം ചോദിച്ചവർ।
തോക്കിന് ഭേദമില്ല തീർന്നാലും,
പക്ഷേ മനുഷ്യത്വം തോറ്റുപോയി।
ഉദയം ഭയത്തെ താങ്ങുന്നു,
നിലാവിൽ പോലും നിഴൽ നീങ്ങി.
ജി ആർ കവിയൂർ
24 04 2025
Comments