ഏകാന്ത ചിന്തകൾ – 158
ഏകാന്ത ചിന്തകൾ – 158
പുണ്യമാണ് പരർക്കായ് കൈ നീട്ടിയ നിമിഷം
മനസ്സിലെ പ്രതീക്ഷകൾ നന്മകൊണ്ടു മുങ്ങുന്നു
പച്ചപ്പായൊരു പുഞ്ചിരി തളരുന്ന ഹൃദയം തണുപ്പിക്കും
നിഴലായിരിക്കുക ഏതോ നിസ്സഹായൻ്റെ വഴിയിൽ
ഒരു നിമിഷം നൽകിയാൽ ഒരാൾക്കൊരു ജീവൻ തേയും
മനസ്സിന്റെ വാതായനങ്ങൾ തുറക്കുന്നു സ്നേഹത്താൽ
സന്തോഷം നൽകുമ്പോൾ ഹൃദയം തെളിയുന്ന വെളിച്ചം
സഹായം അതിൽ ആത്മാവിൻ്റെ സംഗീതമാകും
ചിന്തകൾ മാറുന്നു നിഷ്കളങ്കമായൊരു ചിരിയിൽ
വാക്കുകൾ ഉളവാക്കുന്നു കാരുണ്യത്തിന്റെ ഭാഷയാൽ
ജീവിതം നിറയുന്നു അനുരാഗത്തിന്റ പൊന്മഴയിൽ
പ്രകാശത്തിൻ പാതയിൽ മുന്നേറുന്നു മനുഷ്യൻ
ജീ ആർ കവിയൂർ
17 04 2025
Comments