ഇനി എത്ര നാളിങ്ങനെ..?!
ഇനി എത്ര നാളിങ്ങനെ..?!
കരം ഗ്രസിക്കുവാനുണ്ടായിരുന്നു
കരളിലെ സ്വപ്നങ്ങൾ മനസ്സിലാകുവാൻ
കഴിയാതെ പോയല്ലോ കയ്യിൽ വന്നത്
കലർപ്പില്ലാത്ത മനസ്സ് മാത്രമിന്ന്
കണ്ടില്ലെങ്കിലും ഉൾകണ്ണുകളാൽ
കാലം താണ്ടി ഋതുക്കൾ മാറിയാലും
കണ്ണീരൊഴുക്കാതെ കവിതയുടെ വിത തേടുന്നു
കാണുന്നില്ലേ വിരൽ തുമ്പിൽ വിരിയും
കന്മദപ്പൂ പോലുള്ള ഹൃദയാക്ഷരങ്ങൾ
കണ്ടില്ലെന്ന് നടിക്കുവാൻ മൗനമെന്ന
കാരിരുമ്പു കവചമെത്ര നാളിനിയണിയും പ്രിയതേ?
ജീ ആർ കവിയൂർ
26 04 2025
Comments