ഏകാന്ത ചിന്തകൾ – 176:

ഏകാന്ത ചിന്തകൾ – 176: 
കവിത, എന്റെ ജീവിതചാര്യ"

കവിത എനിക്ക് ഒരു ചായകോപ്പയാണ്,
എന്റെ ആത്മത്തിന് സാന്ത്വനമായത്.
എൻ്റെ വിശ്വാസമായും,
ഒരിക്കൽ മരുന്നും.

എന്റെ ചെവിയിൽ മൃദുലമായി പാടുന്നു,
നിശബ്ദത ഉറക്കെ പാടും ഉള്ളാലെ,
കേഴ്‌വിയിലോ, ആലോചനയിലോ,
സഹജമാർന്ന നിത്യ ആശ്വാസവും.

പതുക്കേ ജീവിത വഴിയേ നീങ്ങുമ്പോൾ,
കാലത്തിന്റെ പകലും രാത്രിയും,
ചേക്കേറുമീ, അക്ഷര മരത്തിൽ
തണലും അഭയവും.

ജി ആർ കവിയൂർ
25 04 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ