കാവുങ്കൽ വാഴും ശ്രീധർമ്മശാസ്താവേ
സ്വാമിയേ ശരണം ശരണം അയ്യപ്പാ
സകലർക്കും ശരണമേകും അയ്യപ്പാ
കാവുങ്കൽ വാഴും ശ്രീധർമ്മശാസ്താവേ
ശരണം ശരണം ശരണമെൻ അയ്യപ്പാ
കലിയുഗ പുണ്യമേ, കനിയുക കനിയുക
കണ്മഷനിവാരണാ, ഹരിഹരസൂനോ
കാവുങ്കൽ വാഴും ശ്രീധർമ്മശാസ്താവേ
ശരണം ശരണം ശരണമെൻ അയ്യപ്പാ
കാവുങ്കൽ വാഴും ശ്രീധർമ്മശാസ്താവേ
ശരണം ശരണം ശരണമെൻ അയ്യപ്പാ
പള്ളിവേട്ടക്കു പോയ് പുണ്യം വിതറുന്നോൻ
പതിനെട്ടാം പടിക്ക് മേലേ കിരീടം ധരിച്ചോൻ
ചിന്മുദ്രാംങ്കിതനെ ചിരം വാഴുന്നു മനസ്സിൽ
ഭക്ത സംരക്ഷകനെ കാവുങ്കലിലമരുമീശ്വരാ ശരണം ശരണം
സ്വാമിയേ ശരണം ശരണം അയ്യപ്പാ
സകലർക്കും ശരണമേകും അയ്യപ്പാ
അന്നദാനപ്രിയനേ അഭിഷ്ട വരദനെ അയ്യപ്പാ
അവിടുത്തെ ആറാട്ട് പവിഴവെണ്ണിലാവിൽ
അതു കണ്ടു വണങ്ങുന്നേരം മനസ്സിനാന്ദം
കാവുങ്കലിലമരുമീശ്വരാ ശരണം ശരണം
സ്വാമിയേ ശരണം ശരണം അയ്യപ്പാ
സകലർക്കും ശരണമേകും അയ്യപ്പാ
ഭക്തിയുടെ പാതയിൽ നിനക്കായ്
സോപാനത്തിങ്കൽ ഭജിക്കും
ഞങ്ങളുടെ ദുഃഖം മകറ്റണേ
ശിവസുതാ നാഥാ കാവുങ്കലമരുമീശാ
ശരണം ശരണം ശരണമയ്യപ്പാ
സ്വാമിയേ ശരണം ശരണം അയ്യപ്പാ
സകലർക്കും ശരണമേകും അയ്യപ്പാ
കാവുങ്കൽ വാഴും ശ്രീധർമ്മശാസ്താവേ
ശരണം ശരണം ശരണമെൻ അയ്യപ്പാ
ജീ ആർ കവിയൂർ
11 04 2025
Comments