വിറക്കും വിരലുകളിൽ കവിത

വിറക്കും വിരലുകളിൽ കവിത

കുന്നിക്കുരു പെറുക്കി കൂട്ടി
കുഞ്ഞിളം ചുണ്ടിൽ തെളിയും
കാക്കപ്പൂ ചേലുമായ് വന്നിതു
കാറ്റു നറൂമണവുമായ് തലോടി 

കർണ്ണികാരങ്ങൾ പൂവിട്ടയകന്നു
കാക്കപ്പോന്ന് അടർത്തിയെടുത്ത്
കണ്ണൻ ചിരട്ടയിൽ തുമ്പപ്പൂ നിറച്ചു 
കളിച്ച ബാല്യമേയിയോർമ്മമാത്രം

കരിമഷി ചേലും കരിവള കിലുക്കവും
കോലുസ്സിൻ കൊഞ്ചലുകൾക്കായ് 
കാതോർത്തു കടകണ്ണ് എറിഞ്ഞതും
കാൽ നഖം കൊണ്ട് കളം വരച്ച യൗവനമേ

കണ്ടതൊക്കെയൊർമ്മ ചെപ്പിലൊതുക്കി
കഴിയും നരാകേറാ മനസ്സുകളിൽ മെല്ലെ
കഴിഞ്ഞു പോയ കാലത്തിൻ്റെ ആനന്ദം
കവിയുടെ വിറക്കും വിരലുകളിൽ കവിത


ജീ ആർ കവിയൂർ
26 04 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ