നിലാവിൻ ചാരുതയിൽ

നിലാവിൻ ചാരുതയിൽ

വേദനകളുടെ അനുഭവം
എനിക്കും നിനക്കും ഇടയിൽ
ഓർമ്മകൾ നൽകിയ അനുഭൂതി
ഒഴുകിയെത്തും നിലാവിൻ്റെ ചാരുതയിലായ് തണൽ തേടി

എന്നിലും നിന്നിലുമിടയിൽ
ഓർമ്മകളായ് പെയ്ത അനുഭൂതികൾ
നീ ചേർന്നുനിന്ന നിമിഷങ്ങളിൽ
മറവിയിലാഴ്‌ചു ഉണരുന്ന സ്മൃതികൾ

നിലാവ് പോലെ നീ പെയ്തു വന്നാൽ
എന്നിലെ വെയിലുകൾ വരെ നനയും
മൗനത്തിലായ് കനിഞ്ഞുനിൽക്കുന്നു
നിൻ സ്പർശനത്തിനു ഒരുപാട് മധുരം

ഗാനമായി ഹൃദയത്തിൽ നിറയുമ്പോൾ
ഒഴുകുന്ന താളങ്ങൾ കനിഞ്ഞു നിൽപ്പൂ
നിറനിഴലായ നിമിഷങ്ങൾക്കിടയിലായ്
വന്നു അനുഭൂതിയുടെ മൃദുലത തഴുകി



ജീ ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ