ഏകാന്ത ചിന്തകൾ – 179
ഏകാന്ത ചിന്തകൾ – 179
നാളുകളിലൊളിഞ്ഞെഴുതിയ
നമ്മുടെ ഓർമപുസ്തകം തുറക്കുമ്പോൾ,
പഴയ വഴികളിലേയ്ക്ക് വീണ്ടും
ചിന്തയുടെ ചങ്ങലയറ്റുപോയത് പോലെ”
മാറിയ കാലം മുന്നിലായപ്പോൾ
മറഞ്ഞു നിൽക്കുന്ന പുതിയ പാഠങ്ങൾ,
പുതിയ വെളിച്ചം കാത്തിരിപ്പോടെ
വിചാരങ്ങൾക്ക് ചിറകുകൾ വേണം.
മറയാതെ കാണാൻ കണ്ണുകൾ വേണം,
മനസ്സിൽ പുതുമയുടെ വെളിച്ചത്തിൽ
ജീവിതം എഴുതാൻ പുത്തിയവരികൾ തേടുന്നു,
ചിന്തയെ മാറ്റുക — ദിശ താനേ മാറും.
ജീ ആർ കവിയൂർ
29 04 2025
Comments