ഏകാന്ത ചിന്തകൾ – 160

ഏകാന്ത ചിന്തകൾ – 160

നമ്മുടെ ഭാവിയും പോയ ദിവസവും
ചിന്തിച്ചു നാമിങ്ങനെ ക്ഷീണിക്കുന്നു
ഇന്നത്തെ നേരം സമ്മാനമാണ്
നിമിഷങ്ങളെ നഷ്ടപ്പെടുത്തരുത്

കാറ്റ് പോലെ സമയം വിട്ടുപോകും
പുലരി പടർന്നപ്പോൾ വിളിച്ചിറക്കണം
നാളെയെന്ന വാക്ക് ഉറപ്പല്ലല്ലോ
ഇപ്പോൾ മാത്രം യാഥാർഥ്യമാകുന്നു

ചിരിയും സ്നേഹവും സമ്മാനമാക്കുക
ദയയും കാരുണ്യവും പകരുക
ജീവിതം ഒരു യാത്രയത്രേ സഖാവേ
ദിവസം ഓരോ അനുഗ്രഹമാകട്ടെ.

ജീ ആർ കവിയൂർ
18 04 2025


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ