ഏകാന്ത ചിന്തകൾ – 170

ഏകാന്ത ചിന്തകൾ – 170

മറ്റുള്ളവരേ പ്രീതിപ്പെടുത്തുമ്പോൾ
നമ്മുടെ സന്തോഷം നഷ്ടപ്പെടും.
അവരുടെ അഭിപ്രായങ്ങൾ തേടി
ജീവിതം വഴിമാറാതിരിക്കണം.

മനസ്സിന്റെ ശാന്തിയാണ് പ്രധാന്യം
പുറമേ കാണാൻ അഭിനയം വേണ്ട.
പ്രതീക്ഷകൾ അവസാനമായ് നിലാവായ്
സ്വപ്നം നമുക്കായി പകർത്താം.

അവരുടെ ചുണ്ടുകൾ പുഞ്ചിരിച്ചാലും
ഹൃദയം തകർന്നാലുമാരും അറിയില്ല 
സത്യമായ് ജീവിക്കുമ്പോൾ മാത്രം
മനശാന്തി ലഭിക്കുക എന്നറിയുക.

ജി ആർ കവിയൂർ
22 04 2025


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ