ഏകാന്ത ചിന്തകൾ – 149

ഏകാന്ത ചിന്തകൾ – 149

ഇടവേളകളിൽ ഞെരുങ്ങിയ ആക്ഷികൾ
ഉരുകുമ്പോൾ മനസ്സിൽ തീ പടരുന്നു
പൊട്ടിയ സ്വപ്നങ്ങൾക്കിടയിൽ വെളിച്ചം
കടന്നുപോയ നിമിഷങ്ങൾ ഓർമ്മകളാകുന്നു

വേദന സത്യത്തെ ചിന്തിക്കുന്ന നേരം
കണ്ണുനീർ മറഞ്ഞ മനസ്സിൻ രഹസ്യങ്ങൾ തുറക്കുന്നു
വിണ്ടുപോയ നന്മകളിൽ ഉപദേശം തെളിയുന്നു
പരീക്ഷിച്ച കാലം പാഠങ്ങൾ ചേർക്കുന്നു

നീളുന്ന അഗാധതയിൽ പഠിച്ച പാഠങ്ങൾ മുത്തുക്കളാകുന്നു
നിശബ്ദതയുടെ കോണിൽ കരുത്ത് വളരുന്നു
അടർന്ന കണ്ണീരിൽ പ്രതിഫലനം കാണാം
ഉണരുമ്പോൾ ജീവിതം പുതിയ അർത്ഥം നൽകുന്നു

ജീ ആർ കവിയൂർ
09 04 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ