ഭാരതത്തിന്റെ നിറങ്ങൾ – ഒരു വസന്തയാത്ര"
ഭാരതത്തിന്റെ നിറങ്ങൾ – ഒരു വസന്തയാത്ര"
വിഷുക്കണി കണ്ട് രാവിലെയെഴുന്നേറ്റു,
നില വിളക്കിൻ പ്രകാശവും പഴവും പൂവും നിറഞ്ഞ സുഖദൃശ്യം.
പച്ചക്കറികൾ പാകമാകുന്ന വേള,
കുടുംബങ്ങൾ ഒത്തു കൂടുന്ന വേള.
പുതുവത്സരത്തിന് സന്തോഷം വിളിച്ചോതി വീട് മുഴുവനും.
ഇലകളിൽ വിഭവങ്ങളോരുക്കി
തിളങ്ങുന്ന കിണ്ണത്തിൽ ചിരി,
പുതിയ പുത്താണ്ട് വരുമ്പോൾ കൊലങ്ങൾ ഒരുങ്ങുന്നു വാസിൽ പടിയിൽ.
കാവേരിയുടെ പാത പോലെ ഉല്ലാസം നിറഞ്ഞ മനസ്,
പാരമ്പര്യവും വിശ്വാസവും ചേർന്ന് അതിപുഷ്പിതം.
ഓരോ മുഖത്തും ഒരുപോലെ ചിരിയും ആനന്ദവും.
ഒഡീഷയിൽ തണുപ്പുള്ള പാനീയങ്ങളുമായി പുതുവത്സരം,
സ്നേഹവും സമാധാനവും കാറ്റിൽ നിറയും.
പുതിയ സൂര്യന്റെ കിരണങ്ങൾ കൊണ്ട് പ്രഭാതം,
മനസ്സും മണ്ണും ചേർന്ന് ശുദ്ധിയാകുന്നു.
പ്രകൃതിയും മനുഷ്യരും ഒത്തു നിൽക്കുന്ന നിമിഷം.
"ശുഭോ നബോബർഷോ!" കോൽക്കത്തയിൽ മുഴങ്ങുന്നു,
രസഗുല്ല പോലുള്ള മധുരം ഓരോ ഹൃദയത്തിലും.
പുതിയ പുസ്തകങ്ങൾ തുറക്കുന്നു, പഴയ വിഷാദം മാറുന്നു,
കലയും സംഗീതവും ചേർന്ന് ആഘോഷം പാടുന്നു.
പുതുവത്സരത്തിന് പുഷ്പസ്മിതം.
മണിപ്പൂരിൽ കാറ്റിൽ പാട്ട് പോലെ നാദം,
സജിബു ചേരാവ അവിടെ ആഘോഷം.
പൂജയും ഓര്മയും, അരിയും പൂവും ചേർന്ന്,
ഒരു പുതുതലമുറയുടെ തുടക്കം അവിടെ.
പടിഞ്ഞാറൻ കിഴക്കിന്റെ സ്വപ്നം.
അസ്സാമിൽ രൊങാലി സംഗീതം താളം പിടിക്കുന്നു,
നിലവിളക്കുകളും നിറച്ച വസ്ത്രങ്ങളും.
വയലുകൾ വിളിക്കുന്നു: സന്തോഷം, സമൃദ്ധി!
ഭോഗാലിയിൽ നിന്നു ഭിഹുവിലേക്ക് – ഒരു ഉല്ലാസയാത്ര.
പ്രകൃതിയുമായി ചേർന്ന ജീവിതം.
പഞ്ചാബിൽ കടുകിൻ പൂ പൊന്നിൻ നിറമാർന്ന കൃഷി,
ഭാംഗ്രയും ഗിദ്ധയും ഉള്ള വർണ്ണശബ്ദം.
ഗുരുദ്വാരത്തിൽ സ്നേഹലംഗർ,
ഉണർന്ന തൊണ്ടക്കും സഹായം.
ബൈസാഖിയിലെ ജ്വാലയിൽ ഗുരുവിന്റെ സാന്നിധ്യം.
ഭാഷകൾ വ്യത്യസ്തമായാലും മനസ്സിന്റെ ശബ്ദം ഒന്ന്,
ഉത്സവ നാളുകളിൽ പാട്ടുകളിൽ ഇന്ത്യയുടെ അടയാളം.
മണ്ണും തിരുനാളുകളും കെട്ടിപ്പിണഞ്ഞൊരു ബന്ധം,
“വസുധൈവ കുടുംബകം” – ഈ സംസ്കാരത്തിന്റെ സ്വപ്നം.
ഈ വൈവിധ്യമാണ് ഇന്ത്യയെ വിശിഷ്ടമാക്കുന്നത്.
ജീ ആർ കവിയൂർ
08 04 2025
Comments