കണ്ണുനീരിന്റെ യാത്ര
കണ്ണുനീരിന്റെ യാത്ര
കണ്ണുനീര് കൊണ്ടു തുടങ്ങിയ കഥ,
പാപത്തിന്റെ പൂക്കളിൽ വിങ്ങിയ ആദാമും ഹവയും,
ദൈവം ദു:ഖമായി മാറിയ ഒറ്റ നിമിഷം.
പാലായനമാകെ പാതയാവുമ്പോൾ,
മിണ്ടാതെ കണ്ണുകൾ സംസാരിച്ച നിശ്ശബ്ദത,
കാലം കുറിച്ചു നിസ്സഹായമായ യാത്രയുടെ കഥ.
രാമൻ വനവാസത്തിൽ കണ്ണീർ പൊഴിച്ചു,
കൃഷ്ണൻ പുഞ്ചിരിക്ക് പിന്നിൽ വേദന ഒളിപ്പിച്ചു,
ഓർമ്മകൾ മറവിയിൽ നിന്ന് മാടി വിളിച്ചു.
കടൽതുള്ളിയിലും കണ്ണിൽ നിന്നും തുളുമ്പിയ തുള്ളികൾക്കും ലവണ രസം,
നിശ്ശബ്ദമായ യുദ്ധങ്ങൾ താലോലിച്ചു,
വേദനയുടെ ഭാഷ മാത്രം ശേഷിച്ചു.
ജീവിതം മുന്നേറുമ്പോൾ കണ്ണുനീര് അവാച്യമാവുന്നു.
ജീ ആർ കവിയൂർ
11 04 2025
Comments