ഏകാന്ത ചിന്തകൾ - 147
ഏകാന്ത ചിന്തകൾ - 147
തളർത്താൻ ശ്രമിച്ചവർ
ചിരിച്ചുനിന്നത് കണ്ടു
നാം വീഴും എന്നു വിചാരിച്ച്
പിന്നിൽ വാക്കുകൾകൊണ്ടു ആക്രമിച്ചു
പക്ഷേ നമ്മൾ ചുമ്മാ നിന്നില്ല
നിശബ്ദമായി മുന്നോട്ട് നടന്നു
ദു:ഖം മറച്ചു സ്വപ്നം പിടിച്ചു
പ്രതീക്ഷ വെളിച്ചമായി പൊങ്ങി
ഇന്ന് നമ്മൾ നേട്ടം കണ്ടു
ആരുടെയും മറുപടി ഇല്ല
നമ്മുടെ വിജയം തന്നെ
നിശബ്ദമായി മറുപടിയായ് മാറി
ജീ ആർ കവിയൂർ
08 04 2025
Comments