ദേശമംഗലം വാഴും കാളകണ്ഠേശ്വരാ

ദേശമംഗലം വാഴും കാളകണ്ഠേശ്വരാ
ദേവ ദേവാ മഹാദേവ നമോസ്തുതേ 
ദേശത്തും പരദേശത്തും ഭക്തരെകാക്കും ഭഗവാനേ

ദേശമംഗലം വാഴും കാളകണ്ഠേശ്വരാ
ദേവ ദേവാ മഹാദേവ നമോസ്തുതേ 

നിറമാല ചാർത്തിയ നിൻ രൂപം
നിറകണ്ണുകളോടെ തൊഴുത്
നമഃ ശിവായ ജപിച്ചു നിൽക്കുമ്പോൾ
മനസ്സ് കൈലാസം പോലെ

ദേശമംഗലം വാഴും കാളകണ്ഠേശ്വരാ
ദേവ ദേവാ മഹാദേവ നമോസ്തുതേ 

സ്വയംഭൂവായ അവിടുന്ന് 
പടിഞ്ഞാട്ടേക്ക് ദർശനം നൽകുമ്പോൾ 
അന്തികേ വിഘ്നങ്ങൾ അകറ്റാൻ വിഗ്നനേശ്വരനും ദേവി മഹേശ്വരിയും
ഉപദേവനായി വിശ്വ പരിപാലകനാം വിഷ്ണുവും ഉണ്ടല്ലോ

ദേശമംഗലം വാഴും കാളകണ്ഠേശ്വരാ
ദേവ ദേവാ മഹാദേവ നമോസ്തുതേ

സന്ധ്യയിലും നിലാവിലും തവ രൂപ
കാന്തിമിന്നിതെളിയിക്കുമ്പോൾ
പ്രദക്ഷിണ വഴിയരികിലായ്
വാഴുന്നുണ്ട് അനുഗ്രഹം നൽകുവാൻ
നാഗരാജാവും നാഗായക്ഷിയമ്മയും

ദേശമംഗലം വാഴും കാളകണ്ഠേശ്വരാ
ദേവ ദേവാ മഹാദേവ നമോസ്തുതേ

ദേശ വേലയുടെ തുടക്കം കാളകണ്‌ഠേശ്വരൻ്റെ 
അനുഗ്രഹത്താൽ മേള കൊഴുപ്പിൽ 
ആനയും പൂരക്കളികളോടെ
പൊന്നിട്ട വഴിയിലൂടെ ഉത്സവാരംഭം

ദേശമംഗലം വാഴും കാളകണ്ഠേശ്വരാ
ദേവ ദേവാ മഹാദേവ നമോസ്തുതേ 
ദേശത്തും പരദേശത്തും ഭക്തരെ കാക്കും ഭഗവാനേ

ജീ ആർ കവിയൂർ
09 04 2025



Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ