ഏകാന്ത ചിന്തകൾ – 168
മറക്കാനാവില്ലല്ലോ
മലരണിഞ്ഞ ബാല്യവും
മണം പേറും വനമാർന്ന
മദമാർന്ന യൗവനവും
പറഞ്ഞു തീരും മുൻപേ
പിടിവിട്ടു പോയ നാളുകളും
പവിഴിപെയ്യും മന്ദസ്മിത ചാരുതയും
പെയ്‌ത് ഒഴിഞ്ഞ കണ്ണു നീർകണങ്ങൾ വറ്റിയ തടങ്ങളും
വരുകില്ല ഒരിക്കലുമെന്നറിയാം
വഴി തെറ്റി പോകും ഓർമ്മ താളുകളിൽ
വലുതല്ലാത്ത അടയാളങ്ങളിന്നും
വല്ലാതെ ഏകാന്തത മധുരം പകരുമ്പോൾ
വയ്യാഴികകൾ മറക്കുന്നുയിന്നു നരകേറാനൊരുങ്ങും മനസ്സിൽ
ഒറ്റപ്പെടലിൻ്റെ നങ്കൂരം നഷ്ടപ്പെട്ട
ജീവിത വഞ്ചി ഉലഞ്ഞുമെല്ലെ
ജീ ആർ കവിയൂർ
Comments