കണികൊന്ന പൂ പുഞ്ചിരിച്ചു"
കണികൊന്ന പൂ പുഞ്ചിരിച്ചു"
മേടമാസ ചൂടുള്ള പുലരികളിൽ
മേഘം നോക്കി കാത്തിരിക്കുന്നു
കർണികാരവും വിഷു പക്ഷിയും
കാണുവാനും കൈ നീട്ടം വാങ്ങുവാനും
കണ്ണൻ്റെ ദർശനത്തിനായ് മനം കൊതിച്ചു
മേടമാസ ചൂടുള്ള പുലരികളിൽ
മേഘത്തിൻ കണ്ണിൽ കനിവ് തേടി
കർണികാരവും വിഷുപക്ഷിയും
കാണുവാൻ കൈ നീട്ടി നില്ക്കുന്നു
കണ്ണൻ്റെ ദർശനത്തിനായ്
കണ്ണീരിൽ കുളിച്ച മനസായ്
പുനർജന്മമായ് വീണിടുന്നു
വിഷുഗീതങ്ങൾ പോലെ പൊൻതുള്ളിയാകെ
വയലേലകളിൽ വെളിച്ചം വിതറി
പുഴയോരത്തൊരു കിനാവണിയുന്നു
കണികണിയായ് കണികോന്നകൈ നീട്ടി
കാഴ്ചയയുടെ വിരുന്നു ഒരുക്കുന്നു
പടിഞ്ഞാറോട്ട് പൊൻസൂര്യൻ പുഞ്ചിരിച്ച്
പുതുവർഷം പാട്ടായി പാടുന്നു
കണ്ണൻ തൻ സാന്നിധ്യമായി വിരിഞ്ഞു
ഉള്ളിലാകെ ഭക്തിയാൽ വിഷു നിറഞ്ഞു
ജീ ആർ കവിയൂർ
08 04 2025
Comments