ഏകാന്ത ചിന്തകൾ – 154

ഏകാന്ത ചിന്തകൾ – 154

പെട്ടെന്നു കണ്ണീരൊഴുകും അവരുടെ കരളിൽ നിന്നും
പച്ചയായ വാക്കുകൾക്ക് പിന്നിൽ ഉറഞ്ഞു നിൽക്കുന്ന സഹനം
പകൽപോലെ ചിരിക്കുമ്പോഴും ഉള്ളിൽ തേങ്ങൽ
വേദനകളുടെ ഭാഷ വേറെയാണവർക്ക്

വഴക്കുകൾ പോലും സ്‌നേഹമാകുന്ന പോലെ
കണ്ണുകളിലൂടെ പറയുന്ന വാക്കുകൾ
നമുക്ക് അവരെ മനസ്സിലാക്കാൻ എളുപ്പമല്ല
അതിന്റെ ആഴം എവിടെയോ മറഞ്ഞിരിക്കുന്നു

പക്ഷേ, ഒരു നിമിഷം ചേർന്ന് നിൽക്കുമ്പോൾ
നിസ്സ്വാർത്ഥതയുടെ താളം പൊട്ടുന്നില്ല
പ്രണയം അത്ര സൗമ്യമായി ഒഴുകുന്നു
പിരിയൽ അവർക്കു ഓർക്കുവാനാവില്ല ഒരിക്കലും
ഇവരല്ലോ ഹൃദയത്തിൽ സ്നേഹത്തിന്റെ അർഥം കാണിക്കുന്നവരല്ലോ സുഹൃത്ത്!

ജീ ആർ കവിയൂർ
14  04  2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ