കണ്ണൊന്നു തുറന്നപ്പോൾ

കണ്ണൊന്നു തുറന്നപ്പോൾ 
കണ്ടു ഞാൻ കാർവർണ്ണനേ 
കന്മദത്തിന്‍ ചേലുള്ളവനെ 
കണ്ടുടനെ കദനങ്ങൾ പോയൊളിച്ചു 

കണ്ണൊന്നു തുറന്നപ്പോൾ 
കണ്ടു ഞാൻ കാർവർണ്ണനേ 

പുലരിയിലായ് പൊൻവിരിഞ്ഞ്
പൂക്കളായ് നിറഞ്ഞു സ്വപ്നം
കൈകൊണ്ടണച്ചു മുത്തശ്ശിക്കും
പുണ്യവിഷുക്കണി കാണിച്ചു നിൻ മുഖം

കണ്ണൊന്നു തുറന്നപ്പോൾ 
കണ്ടു ഞാൻ കാർവർണ്ണനേ 

അതു കണ്ടു കൊണ്ടു തുടങ്ങി 
പുതുവർഷ സുമധുരതരമാകുവാൻ
കണി കാഴ്ചയിൽ നിൻ സ്മിതം
സന്ദേശമായി പൂക്കുന്ന നാളങ്ങൾ

കണ്ണൊന്നു തുറന്നപ്പോൾ 
കണ്ടു ഞാൻ കാർവർണ്ണനേ 

വിഷുപിറവി നിൻ മുന്നിൽ
നവമംഗളമെന്ന് തോന്നുന്നു
വർഷം മുഴുവൻ സന്തോഷം നൽകണേ 
എന്നിലായ് കാവലായ് മാറണേ കണ്ണാ

കണ്ണൊന്നു തുറന്നപ്പോൾ 
കണ്ടു ഞാൻ കാർവർണ്ണനേ 
കന്മദത്തിന്‍ ചേലുള്ളവനെ 
കണ്ടുടനെ കദനങ്ങൾ പോയൊളിച്ചു 

ജീ ആർ കവിയൂർ
14  04  2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ