സ്വപ്നനാടനത്തിന് പാട്ട്
സ്വപ്നനാടനത്തിന് പാട്ട്
ഞാനൊരു പാട്ടു മൂളാം,
നീ കൂടെ പാടാമോ പൂങ്കുയിലേ,
നിൻ പവിഴാധരങ്ങളിൽ വിടരും
പൂനിലാവിൻ ചാരുത കണ്ടു.
ഋതുക്കൾ പോലും അനുരാഗത്താൽ
നിന്നോടൊപ്പം ശ്രുതി മീട്ടുന്നു,
പാട്ടിനൊപ്പം പകരാമോ നീ
സ്വരമാധുരി ഹൃദയത്തിലേക്ക്.
നിന്റെ മൊഴികളിൽ കവിതകളായ്
വിരിയുന്ന പൂവുകൾ തേടുന്നു ഞാൻ,
നിന്റെ മൃദുലത പോലെ മധുരം
ഈ യാത്ര മുഴുവൻ പകരാമോ?
ചന്ദ്രനോരമ്പര കിനാവാകുമ്പോൾ
നീരാവിയായി വരാം നീയെന്നിലേക്കേ,
സ്വപ്നങ്ങളിൽ ഒന്നു ചേർന്ന് പാടാം ,
സ്നേഹസാഗരത്തിലാഴ്ത്തിയ പാട്ട്.
ജീ ആർ കവിയൂർ
28 04 2025
Comments