ഏലൂർ നാറാണത്ത് ശ്രീകൃഷ്ണ ക്ഷേത്രം

ഏലൂർ നാറാണത്ത് ശ്രീകൃഷ്ണ ക്ഷേത്രം


ഏലുകകളില്ലാതെയെല്ലാവരെയും കാക്കും
ഏലൂരമരും ശ്രീ കൃഷ്ണ ഭഗവാനെ

എവിടെ നിന്നോ വന്നൊരു വഴിപോക്കനാം
ഏറെ ഭക്തനാം നാറാണത്ത് കൃഷ്ണ ശിലയിൽ പ്രതിഷ്ഠച്ച ചതുർബാഹുവാം 

ഏലുകകളില്ലാതെയെല്ലാവരെയും കാക്കും
ഏലൂരമരും ശ്രീ കൃഷ്ണ ഭഗവാനെ

കൃഷ്ണാ നിൻ നടയിൽ വന്നു 
മനംനൊന്ത് തൊട്ടിലു കെട്ടി പ്രാർത്ഥിക്കുകിൽ സന്തതം 
അനുഗ്രഹം ചൊരിഞ്ഞടുന്നു 
സന്താന സൗഭാഗ്യം നൽകുന്നു 

ഏലുകകളില്ലാതെയെല്ലാവരെയും കാക്കും
ഏലൂരമരും ശ്രീ കൃഷ്ണ ഭഗവാനെ

കളഭാഭിഷേകം ചാർത്തിയ 
തൃക്കൈ വെണ്ണയുമായി നിൽക്കും
നിൻ രൂപം കണ്ട് കണ്ണും മനസ്സും 
നിറഞ്ഞു നിൽക്കുമ്പോൾ ആനന്ദം

ഏലുകകളില്ലാതെയെല്ലാവരെയും കാക്കും
ഏലൂരമരും ശ്രീ കൃഷ്ണ ഭഗവാനെ


നാറാണത്തപ്പാ നിന്നെ തൊഴും മുമ്പ് 
കലിയുഗവരദനെയും നാഗരാജാവിനെയും നാഗയേക്ഷിയമ്മയെയും
നവഗ്രങ്ങളെയും വണങ്ങി
നാലുവലം വച്ചു വിഗ്‌നേശ്വരനു 
ഏത്തമിട്ടു പിന്നെ നിന്നെ ദർശിക്കുമ്പോൾ
സാക്ഷാൽ വൈകുണ്oത്തെത്തിയ പ്രതീതി ഭഗവാനെ

ഏലുകകളില്ലാതെയെല്ലാവരെയും കാക്കും
ഏലൂരമരും ശ്രീ കൃഷ്ണ ഭഗവാനെ


ജീ ആർ കവിയൂർ
02 04 2025



Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ