ഏകാന്ത ചിന്തകൾ – 169
ഏകാന്ത ചിന്തകൾ – 169
വിരലുകൾ തളർന്ന് തളർന്ന് തളരുമ്പോൾ
കണ്ണുനീർ തളിരാകുന്നു തലയണയിൽ
മിഴികളിലെ തിണർന്ന സ്വപ്നങ്ങൾ
നിശബ്ദതയിൽ കുളിർ മിഴിനീരാകുന്നു
വാക്കുകളില്ലാത്ത ഉച്ചാരണങ്ങൾ
കാതിൽ പതിയാതെ പൊലിഞ്ഞിരിക്കുന്നു
മൗനം മാത്രം മുറിവുകൾ പേറുന്നു
വേദനയുടെ നിറം കനിയുന്നുമെല്ലേ
വെളിച്ചം ചോദിക്കാതെ മാഞ്ഞിരിക്കുന്നു
സാഹോദര്യമാർന്ന സൂര്യനും മുങ്ങുന്നു
നിശാഭാഗ്യം മാത്രം പങ്കാളിയാകുന്നു
ആത്മാവിന്റെ ദുഃഖം കൈതണലാകുന്നു
– ജി ആർ കവിയൂർ
Comments