Posts

Showing posts from September, 2024

പ്രണയ ഗായകൻ

പ്രണയ ഗായകൻ  പാടാനറിയാത്ത   ഈണമറിയത്ത   പാട്ടിൻ്റെ പല്ലവി   ഞാനൊന്നു മൂളിയല്ലോ   പ്രണയമേ പ്രണയമേ   നിന്റെ കണ്ണുകളിൽ നിന്നും വായിച്ചറിഞ്ഞുവല്ലോ  നിൻ പുഞ്ചിരിയിൽ മനസ്സു നീറഞ്ഞു പോയല്ലോ,   അറിയാതെ ഹൃദയം പാടുന്നുവല്ലോ.   ഈ കുളിർക്കാറ്റിനും നിൻ ഗന്ധം മായിക സ്വപ്നങ്ങൾ മറന്നു,   നിന്റെ സ്നേഹ നിലാവിൽ   നിൽക്കും നേരമതാ  എന്നെയൊരു *ഗായകനാക്കിയല്ലോ  പ്രണയമേ പ്രണയമേ  ജീ ആർ കവിയൂർ 30 09 2024  ( * ഗായകൻ എന്നോ ഗായിക എന്നോ പാടാം)

ഇന്നലെകളെ

ഇന്നലെകളെ ഇന്നലെകളെ കുറിച്ചോർക്കുമ്പോൾ ഇന്നെൻ മുന്നിൽ നൃത്തമാടുന്ന നിൻ ഇമകളിൽ വിരിയുമാ നക്ഷത്ര തിളക്കം ഇഴയകലാത്ത പുളിയിലക്കര ചേലയും ഇളം കാറ്റിൻ തൊട്ടു തളോടലിൽ നീ മറയുമ്പോൾ വിരിയുന്ന പൂമ്പാറ്റചിറകുകൾ അലിയുന്നു നാവിൽ മധുര രസമുകുളങ്ങൾ അനുരാഗ വിവശനാക്കുന്നു നിൻ പ്രണയം വസന്തത്തിൻ വിരൽ തഴുകുന്ന ഊഞാലിൽ നിൻ സാമീപ്യം എന്നെ ഒരു  സ്വപ്നലോകത്തിലെത്തിക്കുന്നു വിരിഞ്ഞ നിൻ നിഴൽ തീർക്കും ജീവിതമെന്നുമെനിക്ക് ആനന്ദം ഓർമ്മകളിൽ മുങ്ങും ഈ മനസിൽ നിൻ മൃദുവായൊരു നെടുവീർപ്പിനായി ഞാനെൻ പ്രിയമാം പാട്ടുകൾ പാടാതിരിക്കുമോ ? ഇന്നലെകൾക്കിപ്പുറം നിനക്കായ്. ജീ ആർ കവിയൂർ 28 09 2024 

നിൻ്റെ ഓർമ്മകൾ

നിന്റെ ഓർമ്മകൾ നിന്നോർമ്മകൾ എന്നെ വേട്ടയാടുന്നു   നോവിൻ്റെ തീരങ്ങളിൽ അലയുവാൻ   വിരഹത്തിൻ തീച്ചൂളയിൽ എരിക്കുന്നു   വിടതരിക എന്നെ എൻ ചിന്തകളിൽ നിന്നു   നിനക്കായ് ഞാൻ കാത്തിരുന്ന്   പാട്ടുകൾ പാടിയിരുന്നു,   മറന്നുവെന്നു കരുതുമ്പോൾ   മനസ്സിൽ നിന്റെ സ്മരണകൾ ഉണരുന്നു.   നീലരാവിൽ നിറക്കണ്ണീരിൽ   ചന്ദ്രന്റെ വെളിച്ചത്തിൽ,   എന്റെ ഹൃദയത്തിൽ നീ മാത്രം   ഒരു വേദനയായി ജീവിക്കുന്നു.   കാറ്റിൻ്റെ മർമ്മരങ്ങളിൽ കേട്ടു   നിൻ നാമം മാറ്റോലിയിൽ സുന്ദരം,   എന്തിനാണ് ഈ ദൂരങ്ങൾ തീർക്കുന്നത്?   എന്റെ പ്രണയമേ, നീ എന്തുകൊണ്ടാണ് ഇങ്ങനെ നഷ്ടമാകുന്നത്?   ജീ ആർ കവിയൂർ 27 09 2024 

നിന്നോർമകൾ പടർന്നു

നിന്നോർമകൾ പടർന്നു   മണി തിങ്കൾ ഊയലാടും കിനാ പൊയ്കയിൽ  രാകുയിലുകൾ പാടി അല്ലിയാമ്പലിൻ നാണം പമ്പരം പോലെ കറങ്ങി നടന്നു പൂതേൻ നുകരാൻ ഭ്രമരങ്ങൾ  രാവിന്നിരുളിൽ കിന്നരിയുമായ്   പാറി നടന്നുമിന്നാമിനുങ്ങും. ചന്ദന ഗന്ധം നിറിഞ്ഞുനിന്നു കാവുകളിൽ  ചീവിടുകൾ മന്ത്രം ജപിച്ചു  മഞ്ഞിൻ കുളിർ തെന്നൽ മേനി തഴുകി അകന്നു  മുളപൂക്കൾ കാറ്റിലാടി പാടയോരങ്ങളിൽ മണ്ഡൂപ കച്ചേരികളുടെ തനിയാവർത്തനം പ്രണയ സിരകളിൽ ഓളമുണർത്തി  നിന്നോർമകൾ പടർന്നു  ജീ ആർ കവിയൂർ 27 09 2024

വിരഹത്തിൻ കൂട്ടുകാരി

വിരഹത്തിൻ കൂട്ടുകാരി വിരഹമായി വന്നു നീയെൻ  വിരൽത്തുമ്പിൽ പിറന്നുവല്ലോ  അക്ഷരക്കൂട്ടിൻ ഈണമായ് അറിയാതെ വന്നു കവിതയായ്  വൃത്തവുമലങ്കാരങ്ങളുമറിയാതെ  വൃത്താന്തങ്ങളറിയാതെ എന്നിലെ  നീയെന്നും ഞാനെന്നുമറിയാതെ  ഹൃദയത്തിൽ നിന്നും വന്നു നിന്നു  നീയെന്ന ആശ്വാസ വിശ്വാസമായി  നിഴലായ് തണലായ് ഔഷധമായി   നീയെന്നോടൊപ്പം ഓർമ്മ വസന്തമായി  ഋതുപരാഗണങ്ങളായി നിറയുന്നുവല്ലോ  വിരഹമായി വന്നു നീയെൻ  വിരൽത്തുമ്പിൽ പിറന്നുവല്ലോ  അക്ഷരക്കൂട്ടിൻ ഈണമായ് അറിയാതെ വന്നു കവിതയായ്  വൃത്തവുമലങ്കാരങ്ങളുമറിയാതെ  വൃത്താന്തങ്ങളറിയാതെ എന്നിലെ  നീയെന്നും ഞാനെന്നുമറിയാതെ  ഹൃദയത്തിൽ നിന്നും വന്നു നിന്നു  നീയെന്ന ആശ്വാസ വിശ്വാസമായി  നിഴലായ് തണലായ് ഔഷധമായി   നീയെന്നോടൊപ്പം ഓർമ്മ വസന്തമായി  ഋതുപരാഗണങ്ങളായി നിറയുന്നുവല്ലോ  നിൻ സ്മരണയിൽ ഞാൻ ജീവിക്കുന്നു   നിന്നെ കാണാതെ എനിക്ക് ദു:ഖം   കാത്തിരിപ്പിൻ കനൽ തീരത്ത്   നിന്നെ നക്ഷത്രങ്ങളിൽ തേടുന്നു   ജീ ആർ കവിയൂർ 26 09 2024 

നമ്മളൊന്നിച്ചു നീങ്ങുവിൻ!

ഗംഗവാൽപ്പുഴ ഇന്നുമൊഴുകുന്നു ഒന്നുമറിയാതെ കലങ്ങിമറിഞ്ഞും ! ഒരമ്മതൻ കണ്ണീർത്തുള്ളികൾ പെരുകി നോവിൻ തീരങ്ങളും തേങ്ങി അർദ്ധപാതിയും സാഹോദര്യങ്ങളും രാജ്യവും ദുഃഖത്തിലാഴ്ന്നു! ഒരു ചാണിനും നാലു വിരൽക്കിടയുടെ തിരുശേഷിപ്പിനായ് മരങ്ങൾ കയറ്റിയ വണ്ടിയിൽ പ്രതീക്ഷതൻ ജീവിതത്തിൽ തേരാളി അർജുനൻ പ്രകൃതിതൻ വികൃതിയാലോ സ്വാർത്ഥതതൻ പ്രവൃത്തിയാലോ മണ്ണിടിഞ്ഞു വീഴ്കെ പൊലിഞ്ഞുവല്ലോ അവൻ്റെ പ്രതീക്ഷകൾ ! നമ്മൾതൻ കൈകളിലല്ലോ ഭാവി നാം തന്നെയീഭൂമിയെ സംരക്ഷിക്കണം സമാധാനമേവർക്കും നൽകീടാൻ ഭൂമിയെ പുനരുദ്ധരിക്കണം ദുരന്തങ്ങളിൽ നിന്നും കരേറിടാൻ നമ്മളൊന്നിച്ചു നീങ്ങുവിൻ!

ഈ നിമിഷങ്ങൾ

ചില്ലകളിൽ നിന്നും ചില്ലകളിലേക്ക്,   തത്തി കളിക്കും തത്തക്കിളിയെ.   നിൻ കൊഞ്ചും മൊഴികളിൽ,   ആരുടെ പാട്ടാണ് പാടുന്നത്.   നിന്റെ സ്മരണയിൽ ഞാൻ മറഞ്ഞു,   ഹൃദയത്തിലെ നക്ഷത്രങ്ങൾ തെളിഞ്ഞു.   നിന്റെ കണ്ണുകളിൽ ഞാൻ കാണുന്നു,   മനസ്സിൽ നൃത്തം ചെയ്യുന്ന സ്വപ്നങ്ങൾ.   നിന്നെ കാണുമ്പോൾ, ഈ ലോകം മറക്കുന്നു സ്നേഹത്തിന്റെ ഈ മായാജാലം പടരുന്നു.   നിന്റെ കൂടെ ഞാൻ ജീവിക്കട്ടെ,   ഈ പ്രണയം എപ്പോഴും നിലനിൽക്കട്ടെ.   നിലാവിൽ നിന്നൊരു സംഗീതം,   നിന്റെ നാമം ഞാൻ പാടുന്നു.   പ്രണയത്തിന്റെ ഈ നിമിഷങ്ങൾ,   എന്നെ കാത്തിരിക്കട്ടെ നിന്റെ സ്നേഹം ജീ ആർ കവിയൂർ 25 09 2024

മിശിഹായെ രക്ഷകനെ

അന്ന് അന്നത്തെ അപ്പവും ജീവ ജലവും തണലും നിൻ്റെ ദിവ്യ കാരുണ്യത്താൽ ലഭിക്കുന്നുവല്ലോ ദൈവമേ ഐശ്വര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും ക്ഷമയുടെയും ത്യാഗത്തിൻ്റെയും താഴ്വര കുളിർ കാറ്റല്ലോ നിൻ സാമീപ്യം നല്ലവനായ ദൈവപുത്രാ നിന്റെ സ്നേഹത്തിൽ ഞാൻ സന്തോഷിക്കുന്നു,  എന്റെ ഹൃദയം നിനക്കായ് തുറക്കുന്നു.  നിന്റെ കൃപയിൽ ഞാൻ ജീവിക്കുന്നു,  ദൈവമേ, നീ എനിക്ക് സ്നേഹമാണ്.  മഹിയിൽ വന്നു പിറന്നവനെ മിശിഹായെ രക്ഷകനെ നിൻ്റെ തിരു കരത്തിനായ് കാത്തിരിക്കുന്നു, കർത്താവേ നീ എന്റെ നാഥൻ,  നിൻ്റെ നാമമെന്നും നിലനിൽക്കട്ടെ GR kaviyoor 25 09 2024

നിത്യം നടത്തിരുന്നു ഏശുവേ.

നിന്നെ കുറിച്ച് എഴുതി പാടുമ്പോൾ,  എനിക്ക് എന്തൊരു ആശ്വാസം.  എൻ നാഥനെ എൻ്റെ പാപങ്ങൾ,  ഏറ്റു കൊള്ളുന്നു നീ എന്നെ,  നിത്യം നടത്തിരുന്നു ഏശുവേ.  നിന്റെ സ്നേഹം എന്നും മായതെ,  എന്റെ ഹൃദയം നിറയ്ക്കുന്നു.  നിന്റെ കരങ്ങൾ എന്നെ കാത്തിരിക്കുന്നു,  നിൻ കൃപയിൽ ഞാൻ ജീവിക്കുന്നു.  എന്റെ പ്രാർത്ഥനകൾ കേൾക്കൂ,  നിന്റെ സ്നേഹത്തിൽ ജീവിക്കുന്നു എല്ലാം അറിയുന്നു നീ എന്നും എന്റെ നാഥൻ, എന്റെ രക്ഷകൻ,  നിന്റെ വാക്കുകൾ എനിക്ക് പ്രചോദനം,  ഈ കഷ്ടതയിൽ നീ എന്നോടൊപ്പം.  നിന്റെ ദയയിൽ ഞാൻ ഉറച്ചു നിൽക്കുന്നു,  നിൻ്റെ സ്നേഹത്തിൽ ഞാൻ നിലനിൽക്കുന്നു.  എന്റെ പ്രാർത്ഥനകൾ കേൾക്കൂ,  നിന്റെ സ്നേഹത്തിൽ ജീവിക്കുന്നു എല്ലാം അറിയുന്നു നീ എന്നും എന്റെ നാഥൻ, എന്റെ രക്ഷകൻ,  GR kaviyoor 25 09 2024

വസന്തോത്സവം,

വസന്തോത്സവം,  ഇതു വർണ്ണ വസന്തോത്സവം,  കാതര മിഴിയാളവളേ കാത്തിരിപ്പു,  തങ്കലിപികളിൽ എഴുതിയ,  ആനന്ദം നിറഞ്ഞ ഈ സംഗമം.  പൂക്കളെ പോലെ നിന്റെ സ്നേഹം,  മനസ്സിൽ പാടുന്നു ഈ രാഗം.  നിന്നെ കാണുമ്പോൾ ഹൃദയം പാടുന്നു,  ഈ പ്രണയം എപ്പോഴും നിലനിൽക്കട്ടെ.  നിന്നോടൊപ്പം ഞാൻ നൃത്തം ചെയ്യും,  നിലാവുദിക്കുവോളം  കാത്തിരിക്കുന്നു.  നിൻ ചിരിയിൽ വിടരും സ്നേഹവസന്തോൽസവം നക്ഷത്രങ്ങൾക്കിടയിൽ നിൻ മുഖം,  കണ്ട് എൻ ഹൃദയം പാടുന്നു.  ഇത് സന്തോഷത്തിൻ ഓർമ്മകൾ ആടി പാടും സംഘോൽസവം,  ജീ ആർ കവിയൂർ 25 09 2024

സമാഗമ വേളയിൽ,

സമാഗമ വേളയിൽ, പുലരി പൂവിൻ പുഞ്ചിരി കണ്ട് മഞ്ഞിൻ മുത്തുകൾ തിളങ്ങും ഇലയനക്കങ്ങളിൽ മിഴി നട്ട് ഓർമ്മകൾക്ക് ചിറകു മുളച്ചു  ആദ്യ സമാഗമ വേളയിൽ നിന്റെ കൈകളിൽ ഞാൻ മറഞ്ഞു,   ഹൃദയത്തിലെ സ്നേഹം പാടുന്നു,   നിന്നെ കാണുമ്പോൾ ഞാൻ ജീവിക്കുന്നു. കാറ്റിൽ നിന്നൊരു സംഗീതം,   നിന്റെ നാമം ഞാൻ പാടുന്നു,   മനസ്സിൽ നറു നിലാവ് പരന്നു,   സാന്നിധ്യ മധുരമനുഭവിച്ചറിഞ്ഞു.   പ്രണയാതുരമീ നിമിഷങ്ങൾ,   സന്ദർശനം പോലെ നിന്റെ സ്നേഹം,   ഇനിയും കാത്തിരിക്കുക എന്നെ മറക്കാതെ,   ഈ ഹൃദയം നിനക്കായ് കാത്തിരിക്കുന്നു.   ജീ ആർ കവിയൂർ 24 09 2024

നീലക്കാർ വർണ്ണമാർന്ന നിന്നെ കാണുവാൻ

നീലക്കാർ വർണ്ണമാർന്ന നിന്നെ കാണുവാൻ നീലക്കാർ വർണ്ണമാർന്ന,   നിന്നെ കാണുവാൻ ഞാൻ കാത്തിരിക്കുന്നു,   കൃഷ്ണ കൃഷ്ണ, എൻ തൃഷ്ണയകറ്റി,   നിൻ ഭാവങ്ങൾ നിറക്കേണമേ.   കൃഷ്ണ കൃഷ്ണ, നിന്റെ നാമം കേൾക്കുമ്പോൾ,   എന്റെ ഹൃദയം തുടികൊട്ടുന്നു,   നിന്റെ സ്നേഹത്താൽ പാടുന്നു,   ഈ ദിവ്യമായ സന്ധ്യയിൽ.   വൃന്ദാവനത്തിലെ പൂക്കൾ,   നിന്റെ നൃത്തത്തിൽ ചാഞ്ചാടുന്നു,   നിന്റെ കാഴ്ചക്കായ് മതിമറക്കുന്നു,   എന്റെ പ്രണയമെന്നും നിന്നൊപ്പം.   കൃഷ്ണ കൃഷ്ണ, നിന്റെ നാമം കേൾക്കുമ്പോൾ,   എന്റെ ഹൃദയം തുടികൊട്ടുന്നു,   നിന്റെ സ്നേഹത്താൽ പാടുന്നു,   ഈ ദിവ്യമായ സന്ധ്യയിൽ.   താരകങ്ങൾ തിളങ്ങുമ്പോൾ,   നിന്റെ ഓർമ്മകൾ വരും,   ഈ പ്രണയത്തിന്റെ സാഗരത്തിൽ,   ഞാൻ നിന്നെ തേടുന്നു.   കൃഷ്ണ കൃഷ്ണ, നീ എപ്പോഴും എന്റെ കൂടെ,   എന്റെ ഹൃദയത്തിൽ നീ ജീവിക്കുന്നു,   സ്നേഹത്തിന്റെ ഈ സംഗീതത്തിൽ,   ഞാനിതു പാടുന്നു നിനക്കായ്. GR kav...