ആദ്യാനുരാഗ മധുരം -ഗസൽ
ആദ്യാനുരാഗ മധുരം -ഗസൽ ആദ്യാനുരാഗത്തിൻ കാര്യങ്ങളൊക്കെയിന്നും മറക്കുവാനാവുമോ സഖി കണ്ണുകളാൽ കൈമാറിയ മൊഴികൾക്കെന്തു മധുരമായിരുന്നെന്നോ ഓർക്കും തോറുമിന്നും മിഴികൾ നനവ് ഏറുന്നു അംഗലാവണ്യങ്ങൾക്കല്ല അഴകിന്റെ സ്നേഹ വർണ്ണങ്ങൾക്കായിരുന്നിന്നും ഓർത്തെടുക്കും തോറും നിലാവിനു നിത്യം പ്രണയ ചാരുതയാം മധുര നോവായി തന്നെ പിന്തുടരുന്നുവല്ലോ ആദ്യാനുരാഗത്തിൻ കാര്യങ്ങളൊക്കെയിന്നും നിറചിത്രങ്ങളായ് കൺ മുന്നിൽ മറക്കുവാനാവുന്നില്ലല്ലോ സഖി ജീ ആർ കവിയൂർ 31 .05 .2021