നീ എവിടെ
നീ എവിടെ കാവുതീണ്ടി കുളം നികത്തി ചാലുവറ്റി പോളകേറി കണ്‍ പോളയിലെ നനവുവറ്റി കാറ് ഒഴിഞ്ഞു തീ പറന്നു എല്ലും തോലുമായ കാലി കൂട്ടങ്ങള്‍ മനസ്സില്‍ കാളിമ പടര്‍ന്നു നുണനൂലുകളാല്‍ കഥകള്‍ പടയണി കോലം കെട്ടിയാടി നന്മയുടെ തിരിനാളം കെട്ടടങ്ങി പരസ്പരം സ്പര്‍ദ്ധ ഏറി സനാതനധര്‍മ്മങ്ങള്‍ കടലുതാണ്ടി വിജയന്മാര്‍ കാട്ടും വികൃതികള്‍ കണ്ടില്ലേ എവിടെ പാര്‍ത്ഥസാരഥി നീ എവിടെ ..!! ജീ ആര്‍ കവിയൂര്‍ 22 .04 .2018