മുന്‍മ്പേ വന്ന വര്‍ക്കു പിന്‍മ്പേ എത്തി ഞാനി മുമ്പായി പട്ടണത്തിലെ ചാലുകളും പിന്നിട്ട് ഗലികളിലുടെ മാളിലേക്ക് ഉള്ള യാത്രയില്‍ കേട്ടുപലതും പാതയോരതുള്ള പാദരക്ഷ വില്ക്കുന്നവന്‍ വിളിച്ചുകുവുന്നു എത്രമെദിച്ചാലും കേടുവരത്ത് ചെരുപ്പ് കുറച്ചുകുടി മുന്നോട്ടു പോകവേ പാത്രകടക്കാരന്‍റെ ഉറപ്പ് രണ്ടു തുണ്ടാമായാലും ഉടഞ്ഞാലും തിരികെ കൊണ്ട് വരൂ പുതിയത് തരാം മാളിലേറിയപ്പോള് എല്ലാത്തിലും വിലവിവാരങ്ങലോടോപ്പം എഴുതിയിരിക്കുന്നു വാരണ്ടിയുണ്ടെന്നു അറിയാതെ യെന്‍ ആത്മഗതം കുറച്ചു ഉച്ചത്തിലായി മനുഷ്യന്‍റെ കാര്യത്തില്‍ ഗ്യാരണ്ടിയും വാറണ്ടിയു മില്ലല്ലോ അടുത്തുനിന്നവര്‍ ചിരിച്ചു തലയാട്ടി അവര്‍ക്ക് എന്‍റെ മലയാളം മനസ്സിലായോ ആവോ