അറിയാതെ പ്രണയിച്ചുപോയി

അറിയാതെ പ്രണയിച്ചുപോയി
സ്വയം മുറിവേൽപ്പിച്ചൊരു യാത്രികനായി
ചിലരിൽ വിജയിച്ചും ചിലരിൽ തോറ്റും
ലോകത്തോടു പടവെട്ടി മുന്നേറിയിട്ടും
കൈവരാത്ത നിന്നിൽ ഹൃദയം ചേർത്തു

വിധിയെ പഴിച്ചും കാലത്തെ പഴിച്ചും
വിടപറയാൻ മോഹിച്ചും കണ്ണുനനച്ചും
മറവിയുടെ തീരത്ത് തോണിയിറക്കിയിട്ടും
മനസ്സിന്റെ ആഴത്തിൽ നിന്നെ സൂക്ഷിച്ചു

സ്വന്തമാകില്ലെന്ന സത്യമറിഞ്ഞു
സ്വപ്നങ്ങൾ വെറുതെയെന്നു തിരിച്ചറിഞ്ഞു
നിലാവുപോൽ നീയെൻ വഴിയിൽ തെളിഞ്ഞപ്പോൾ
നിശ്ശബ്ദമായ് പ്രണയത്തിൻ തടവിലായി

പുഞ്ചിരി ചൂടി വേദനയൊളിപ്പിച്ചു
പകലുകൾ താണ്ടി രാവുകൾ കഴിച്ചു
ഒരിക്കലും ലഭിക്കാത്ത സ്നേഹത്തിനായി
ഒടുവിൽ എന്നെത്തന്നെ ബലിയർപ്പിച്ചു

ജീ ആർ കവിയൂർ 
21 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം