ദീപാവലി പുലരി(ആഘോഷഗാനം)

ദീപാവലി പുലരി
(ആഘോഷഗാനം)

ഇരുളിൻ വഴികളിൽ ദീപങ്ങൾ തെളിഞ്ഞു
ഇനിയൊരു പുലരിയായ് ആകാശം ഉണർന്നു
അധർമ്മ രാത്രിയിൽ ധർമ്മം ജയിച്ചു
അനുരാഗ പൂക്കൾ ഭൂമിയിൽ വിരിഞ്ഞു

ദീപാവലി ഒരുങ്ങി എങ്ങും പ്രകാശം തെളിഞ്ഞു
അധർമ്മത്തിൻ ഇരുളകന്ന് നന്മയുടെ വെളിച്ചം പരന്നു

നരകന്റെ ക്രൂരത ലോകത്തെ മൂടി
നീതിക്കായ് കണ്ണുകൾ കൃഷ്ണനെ തേടി
സത്യഭാമ കൂടെ യുദ്ധം നയിച്ചു
നരകാസുരൻ വീണു നന്മ പിറന്നു

ദീപാവലി ഒരുങ്ങി എങ്ങും പ്രകാശം തെളിഞ്ഞു
അധർമ്മത്തിൻ ഇരുളകന്ന് നന്മയുടെ വെളിച്ചം പരന്നു

രാവണനെ ജയിച്ച് രാമൻ മടങ്ങി
അയോധ്യ ദീപങ്ങൾ തെളിയിച്ചുണർന്നു
പുലരിയിൽ എണ്ണ തേച്ചു കുളിച്ചു
പുതിയൊരു നന്മ ഹൃദയത്തിൽ നിറച്ചു

ദീപാവലി ഒരുങ്ങി എങ്ങും പ്രകാശം തെളിഞ്ഞു
അധർമ്മത്തിൻ ഇരുളകന്ന് നന്മയുടെ വെളിച്ചം പരന്നു

മൺചെരാതുകളിൽ പൊൻവെളിച്ചം ചൊരിഞ്ഞു
മധുരം പങ്കിട്ട് മനസ്സുകൾ ചേർന്നു
സ്നേഹത്തിൻ ദീപം ഉള്ളിൽ തെളിച്ച്
ലോകമാകെ നന്മ പുലരട്ടെ എന്നും

ജീ ആർ കവിയൂർ 
08 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം