ദീപാവലി നിലാവ്

ദീപാവലി നിലാവ്
പല്ലവി

ദീപങ്ങൾ തെളിയുന്ന ദീപാവലി രാവിൽ
മനസ്സുകൾ ചേരട്ടെ സ്നേഹത്തിൻ തീരത്ത്
ഇരുളുകൾ മായട്ടെ വെളിച്ചം പടരട്ടെ
ഇനിയെന്നും നന്മകൾ പൂത്തുലയട്ടെ

അനുപല്ലവി

കുഞ്ഞുങ്ങൾ ചിരിക്കട്ടെ മുറ്റത്തെങ്ങും
കൈകൾ കോർക്കട്ടെ കൂട്ടുകാരെല്ലാം
പിണക്കങ്ങൾ മറന്ന് പരിഭവം നീക്കി
പുതുസ്വപ്നം കാണട്ടെ ഓരോ ഹൃദയവും

ചരണം 1

നിലവിളക്കിൻ തിരിയിൽ പ്രതീക്ഷ തെളിയേ
നിറമുള്ള പൂക്കൾ മുറ്റത്തു വിരിയേ
പൊൻകിനാവുകൾ കണ്ണുകളിൽ നിറയേ
പുഞ്ചിരിപ്പൂക്കൾ ചുണ്ടുകളിൽ വിടരേ

ചരണം 2

പാവങ്ങൾക്കൊരു കൈത്താങ്ങാകാം
വിശക്കുന്നവർക്ക് അന്നമേകാം
അന്യന്റെ കണ്ണീർ തുടച്ചുനീക്കാം
അനുരാഗദീപം നെഞ്ചിൽ കൊളുത്താം

ജീ ആർ കവിയൂർ 
07 11 2026
( തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം