നിലയ്ക്കാത്ത കാത്തിരിപ്പ്

നിലയ്ക്കാത്ത കാത്തിരിപ്പ്
പല്ലവി

അകലുവാൻ കഴിയുന്നില്ല നിന്നിൽ നിന്നെൻ പ്രിയേ
അരികിൽ നീയിരിക്കുവാൻ വിധിയുമില്ലല്ലോ
വരുമെന്നൊരു പ്രതീക്ഷ മനസ്സിൽ മായുന്നില്ല
തീരാത്തൊരു കാത്തിരിപ്പിന്നവസാനമില്ലല്ലോ

ചരണം 1

വരവിന്റെ വഴികളിൽ മിഴികൾ തിരഞ്ഞു നിന്നു
വസന്തത്തിൻ പൂക്കളിൽ മുഖം തിരഞ്ഞു കണ്ടു
പറയാത്ത മോഹങ്ങൾ നെഞ്ചിൽ ഒളിച്ചു വെച്ചു
പിരിയാത്ത നിൻ ഓർമ്മയിൽ രാവുകൾ തീർത്തു

ചരണം 2

അറിയാതെ വന്നൊരു കാറ്റിൽ നിൻ ഗന്ധം തേടി
അണയാത്ത ദീപമായ് നിൻ സ്മരണ കാത്തു
മറക്കുവാൻ ശ്രമിച്ചിട്ടും മനസ്സ് വഴങ്ങുന്നില്ല
മറുപടി കിട്ടാത്തൊരീ ചോദ്യം മായുന്നില്ല

ചരണം 3

കാലങ്ങൾ മാറിയാലും കനവുകൾ മായില്ല
കാണാത്ത തീരങ്ങൾ കണ്ണിൽ തെളിയുന്നില്ല
ഒരിക്കലും ചേരാത്തൊരു ബന്ധമിതായാലും
ഒടുങ്ങാത്ത സ്നേഹമായ് ഉള്ളിൽ നിറയുന്നു

ജീ ആർ കവിയൂർ 
07 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം